ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിന് സമനില; പോയന്റ് ടേബിളില്‍ മൂന്നാമത്
Football
ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിന് സമനില; പോയന്റ് ടേബിളില്‍ മൂന്നാമത്
ന്യൂസ് ഡെസ്‌ക്
Sunday, 7th October 2018, 11:47 pm

ആന്‍ഫീല്‍ഡില്‍ ജയം മാത്രം ലക്ഷ്യമിട്ടിറങ്ങിയ ലിവര്‍പൂളിന് മാഞ്ചസ്റ്റര്‍ സിറ്റിയുടെ സമനിലകുരുക്ക്. 90 മിനിറ്റും ആവേശം നിറഞ്ഞ മല്‍സരത്തില്‍ ഇരുടീമുകളും ഗോളൊന്നും നേടാനാകാതെ പിരിഞ്ഞു.സ്വന്തം തട്ടകത്തിലാണ് മത്സരമെങ്കിലും ആക്രമണത്തിലും മുന്നേറ്റത്തിലും മുന്നിട്ടുനിന്നത് സിറ്റിയായിരുന്നു.

സാനെയേ ഫൗള്‍ ചെയ്തതിന് സിറ്റിക്ക് അനുകൂലമായി പെനല്‍റ്റി വിധിച്ചെങ്കിലും പെനല്‍റ്റിയെടുക്കാന്‍ വന്ന മെഹ്‌റാസിന് പിഴച്ചു.ഇതോടെ അര്‍ഹിച്ച ജയം സിറ്റിക്ക് നഷ്ടമായി.

ALSO READ:എ.എഫ്.സി അണ്ടര്‍ 16 കിരീടം ജപ്പാന്

മല്‍സരമവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കേ റെഡ്‌സ് ആക്രമണം ശക്തമാക്കിയെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. സമനിലയായതോടെ ലിവര്‍പൂള്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സിറ്റിയാണ് പോയന്റ് ടേബിളില്‍ ഒന്നാമത്.

മറ്റൊരു മല്‍സരത്തില്‍ ചെല്‍സി എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് സതാംപ്ടണെ തോല്‍പിച്ചു. ഗോള്‍വേട്ടയില്‍ മുന്നിലുള്ള ഹസാര്‍ഡാണ് 30ാം മിനിറ്റില്‍ ഗോള്‍ സ്‌കോറിങിന് തുടക്കമിട്ടത്.റോസ് ബാര്‍ക്‌ലിയും മൊറാട്ടയുമാണ് മറ്റു സ്‌കോറര്‍മാര്‍. ജയത്തോടെ പോയന്റ് ടേബിളില്‍ രണ്ടാമതെത്തി.

ഒബമയോങിന്റെയും ലക്കാസറ്റയുടേയും ഇരട്ടഗോള് മികവില്‍ ആര്‍സനല്‍ ഫുള്‍ഹാമിനെ ഒന്നിനെതിരെ അഞ്ചു ഗോളിന് തോല്‍പിച്ചു