ലിവര്‍പൂള്‍ സ്ലിപ്പായില്ല; ചെല്‍സിയ്‌ക്കെതിരെ കിടിലന്‍ ജയം
English Premier League
ലിവര്‍പൂള്‍ സ്ലിപ്പായില്ല; ചെല്‍സിയ്‌ക്കെതിരെ കിടിലന്‍ ജയം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 14th April 2019, 11:42 pm

മാനെയുടെയും സലാഹിന്റെയും ഗോളുകളുടെ മികവില്‍ ചെല്‍സിയ്‌ക്കെതിരെ ലിവര്‍പൂളിന് മിന്നുന്ന ജയം. വാശിയേറിയ ആദ്യ പകുതിയ്ക്ക് ശേഷം 51ാം മിനുട്ടില്‍ സാദിയോ മാനെയാണ് ആദ്യം സ്‌കോര്‍ ചെയ്തത്. രണ്ട് മിനുട്ട് കഴിഞ്ഞ് ആന്‍ഫീല്‍ഡിനെ ഞെട്ടിച്ച് കൊണ്ട് 25 മീറ്റര്‍ അകലെ നിന്ന് സലാഹ് വീണ്ടും വല കിലുക്കി.

2014ല്‍ ലിവര്‍പൂളിന് കിരീടം നഷ്ടമാക്കിയ മത്സരത്തിന്റെ ആവര്‍ത്തനമാവുമെന്ന് ചെല്‍സി ആരാധകര്‍ പ്രവചിച്ചതായിരുന്നു. അന്ന് ജെറാര്‍ഡ് ഗ്രൗണ്ടില്‍ തെന്നി വീണപ്പോള്‍ പന്ത് കൈക്കലാക്കിയ ദെംബ ഗോള്‍ നേടുകയും ചെല്‍സി മത്സരം ജയിക്കുകയും ചെയ്തിരുന്നു. ലിവര്‍പൂള്‍ ആരാധകരെ ചൊടിപ്പിക്കുന്നതിനായി ഇന്ന് ചെല്‍സി ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടില്‍ ജെറാര്‍ഡിന്റെ വീഴ്ച ഷെയര്‍ ചെയ്തിരുന്നു.

ഇന്നത്തെ മത്സരത്തോടെ 85 പോയന്റുമായി ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഒരു കളി കുറവില്‍ 83 പോയന്റുമായി ചെല്‍സി പുറകിലുമുണ്ട്.