ദല്‍ഹിയില്‍ ഇസ്രാഈല്‍ എംബസിക്ക് സമീപം സ്‌ഫോടനം
national news
ദല്‍ഹിയില്‍ ഇസ്രാഈല്‍ എംബസിക്ക് സമീപം സ്‌ഫോടനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th January 2021, 6:14 pm

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഇസ്രഈല്‍ എംബസിക്ക് സമീപം സ്‌ഫോടനം. പ്രദേശത്ത് ദല്‍ഹി പൊലീസ് പരിശോധന നടത്തുകയാണ്. എംബസിക്ക് സമീപമുള്ള നടപാതയിലാണ് സ്‌ഫോടനം നടന്നത്.

സംഭവത്തില്‍ ഒന്നിലധികം കാറുകളുടെ ചില്ലുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഐ.ഇ.ഡി സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം.

ഇസ്രായേല്‍ എംബസിക്ക് 50 മീറ്റര്‍ അകലെയാണ് സ്‌ഫോടനം നടന്നത്.ആര്‍ക്കും ആളപായമില്ല എന്നാണ് സൂചന.

സംഭവം അറിഞ്ഞ ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന തുടങ്ങി. പ്രദേശത്ത് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:Blast near Israel embassy in Delhi several cars damaged