സ്പോര്‍ട്സ് ഡെസ്‌ക്
സ്പോര്‍ട്സ് ഡെസ്‌ക്
World cup 2018
സ്വിസ്സ് മതിലിൽ തട്ടി ബ്രസീലും തകർന്നു; അർജന്റീനക്ക് പിന്നാലെ ബ്രസീലിനും ആദ്യ മത്സരത്തിൽ സമനില
സ്പോര്‍ട്സ് ഡെസ്‌ക്
Sunday 17th June 2018 10:56pm

ഫുൾ ടൈം: മത്സരത്തിന്റെ അവസാന വിസിലും മുഴങ്ങി. സമനില.

ആദ്യപകുതിയില്‍ മികച്ച രീതിയില്‍ കളിച്ച ബ്രസീല്‍ പക്ഷേ പിന്നീട് നിറം മങ്ങുകയായിരുന്നു. രണ്ടാം പകുതിയില്‍ മത്സരത്തിലേക്ക് തിരിച്ച് വന്ന സ്വിസ്സ് പട പ്രതിരോധിക്കാന്‍ ശ്രമിക്കാതെ ആക്രമിച്ച് കളിച്ചത് ബ്രസീലിന്് വിനയായി. കുട്ടീഞ്ഞോയുടെ മികച്ച ഗോള്‍ മത്സരത്തിലെ ഏറ്റവും നല്ല മുഹൂര്‍ത്തം ആണെങ്കിലും, ലോകകപ്പില്‍ നിലനില്‍ ക്കണമെങ്കില്‍ ബ്രസീല്‍ ടീം ഇനിയും മെച്ചപ്പെടാനുണ്ട്. അര്‍ജന്റീന നേരിട്ട പോലെ പ്രതിരോധത്തില്‍ ഊന്നിയ പ്രകടനമല്ല സ്വിറ്റ്‌സര്‍ലാന്റിന്റേത്. എന്നിട്ട് പോലും വിജയിക്കാന്‍ സാധിക്കാഞ്ഞ ബ്രസീല്‍ സ്വയം വിലയിരുത്തല്‍ നടത്തേണ്ടിയിരിക്കുന്നു.

90+4′ അവസാന മിനുട്ടിൽ ബ്രസീലിന്റെ ഫ്രീകിക്ക്. കിക്കെടുക്കുന്നത് നെയ്മർ.നെയ്മറിന്റെ ഏരിയ ആണിത്. എന്നാൽ ആ കിക്ക് ഗോളാക്കുന്നതിൽ ബ്രസീൽ നിര പരാജയപ്പെട്ടു

90+2′ അഞ്ച് മിനുട്ടകളാണ് അധിക സമയമായി അനുവദിച്ചിരിക്കുന്നത്

90′ മിറാൻഡയുടെ ലോങ്ങ് റേഞ്ചർ. എന്നാൽ പോസ്റ്റിനടുത്ത് കൂടെ പന്ത് പുറത്തേക്ക്

89′ നെയ്മറുടെ ഗംഭീര ഫ്രീകിക്കിക്ക്. ഫിർമീഞ്ഞോയുടെ ഹെഡർ എന്നാൽ സ്വിസ്സ് ഗോൾകീപ്പറുടെ കൈകളിൽ തട്ടി ആ ശ്രമം വിഫലമായി

89′ ഈ അവസാന വേലയിലും സ്വിസ്സ് താരങ്ങൾ ഗൊളടിക്കാനു ശ്രമത്തിലാണ്. ഇത് കാരണം ബ്രസീൽ താരങ്ങൾ പോസ്റ്റിനടുത്ത് നിന്നും കൂറ്റുതൽ മുന്നോട്ട് വരാൻ ഭയക്കുന്നുണ്ട്

86′ സ്വിറ്റ്സർലാന്റിന്റെ അടുത്ത സബ്സ്റ്റിറ്റ്യൂഷൻ. ആർസനൽ താരം ലൈറ്റൻസ്റ്റെയർക്ക് പകരം ലാങ്ങ് കളത്തിലേക്ക്

85′ നെയ്മറിന്റെ ഉജ്ജവല മുന്നേറ്റം. എന്നാൽ ഒന്നിനും സ്വിസ്സ് പ്രതിരോധം ഭേദിക്കാൻ സാധിക്കുന്നില്ല

81′ ഫിർമീഞ്ഞോയുടെ ഒരു ഉജ്ജ്വല ഷോട്ട്. ബോൾ പക്ഷേ പുറത്തേക്ക്

80′ സ്വിറ്റ്സർലാന്റിന്റെ സബ്സ്റ്റിറ്റ്യൂഷൻ. സെഫറോവിച്ചിനെ പിൻ വലിച്ച യുവതാരം ബ്രീൽ എംബോളോ കളത്തിലേക്ക്

78′ ബ്രസീലിന്റെ അവസാന സബ്സ്റ്റിറ്റ്യൂഷൻ. ഗബ്രിയേൽ ജീസസിനെ പിൻ വലിച്ച് ലിവർപൂൾ സ്ട്രൈക്കർ ഫിർമീഞ്ഞോ ഗ്രൗണ്ടിലേക്ക്

75′ മത്സരം തീരാൻ 15 മിനുട്ട് കൂടെ. ബോൾ കൈവശം വെയ്ക്കുന്നതിൽ ഇപ്പോഴും ഇരു ടീമുകളും ഒപ്പത്തിനൊപ്പം

72′  ഗോളെന്നുറച്ച മുന്നേറ്റത്തില്‍ ഗബ്രിയേല്‍ ജീസസിനെ സ്വിസ്സ് താരങ്ങള്‍ പോസ്റ്റില്‍ വീഴ്ത്തുന്നു. എന്നാല്‍ റഫറി പെനാല്‍റ്റി അനുവദിച്ചില്ല. കാണികളും ബ്രസീല്‍ താരങ്ങളും പെനാല്‍റ്റി ക്ക് വേണ്ടി മുറവിളി കൂട്ടുകയാണ്

70′  സ്വിറ്റ്‌സര്‍ലാന്റിന്റെ ആദ്യ സബ്സ്റ്റിറ്റിയൂഷന്‍. മഞ്ഞ കാര്‍ഡ് ലഭിച്ച ബഹ്‌റാമിക്ക് പകരം സക്കാരിയ ആണ് ഇനി സ്വിസ്സ് പടയ്ക്ക് വേണ്ടി കളിക്കുക

69′ കുട്ടീഞ്ഞോ വീണ്ടും. നെഞ്ചില്‍ സ്വീകരിച്ച പന്ത് പൊസ്റ്റിന്റെ വലത് മൂലയില്‍ എത്തിക്കാനുള്ള ശ്രമം പക്ഷേ പോസ്റ്റിന് പുറത്തേക്ക്

67′ മത്സരത്തിലെ നാലാം തവണയും റഫറിക്ക് മഞ്ഞ കാര്‍ഡ് പുറത്തെടുക്കേണ്ടി വന്നിരിക്കുകയാണ്. നെയ്മറെ വീഴ്ത്തിയതിന് സ്വിസ് താരം ബഹ്‌റാമിക്കാണ് ബുക്കിംഗ് കിട്ടിയത്

66′  ബ്രസീല്‍ രണ്ടാമത്തെ സബ്സ്റ്റിറ്റിയൂഷന്‍ ഉപയോഗിച്ചിരിക്കുകയാണ്. ബാഴ്‌സലോണ താരമായ പൗളീഞ്ഞോയെ പിന്‍ വലിച്ച് രെനാറ്റോ ആഗസ്റ്റൊയെയാണ് ബ്രസീല്‍ ഇറക്കിയിരിക്കുന്നത്

65′  മത്സരത്തിലെ മൂന്നാം മഞ്ഞ കാര്‍ഡ്. നെയ്മറിന്റെ ജേഴ്‌സിയില്‍ പിടിച്ച് വലിച്ചതിന് സ്വിസ്സ് താരം സ്‌കാറിനെ റഫറി ബുക്ക് ചെയ്യുന്നു. സ്വിറ്റ്‌സര്‍ലാന്റിന്റെ രണ്ടാം മഞ്ഞ കാര്‍ഡ്

64′ 64 മിനുട്ടുകൾ പിന്നിടുമ്പോൾ രണ്ട് ടീമുകളും ഒരേ സമയമാണ് പന്ത് കൈവശം വച്ചിരിക്കുന്നത്.

62′  സുബറിന്റെ ഗോള്‍ മത്സരത്തിന്റെ ആവേശം ഉയര്‍ത്തിയിട്ടുണ്ട്. ബ്രസീല്‍ താരങ്ങള്‍ ലീഡ് എടുക്കാന്‍ കിണഞ്ഞ് ശ്രമിക്കുന്നുണ്ട്. സ്വിസ്സ് താരങ്ങളും ഒരതിരോധിക്കാതെ ഗോള്‍ നേടാന്‍ ശ്രമിക്കുന്നത് മത്സരം ആവേശകരമാക്കുന്നു.

59′  ബ്രസീലിന്റെ ആദ്യ സബ്സ്റ്റിയൂഷന്‍. മഞ്ഞ കാര്‍ഡ് ലഭിച്ച റയല്‍ മധ്യനിര താരം കാസമിറോയെ പിന്‍വലിച്ച് ബ്രസീല്‍ കോച്ച് ഫെര്‍ണാണ്ടീഞ്ഞോയെ ഇറക്കുന്നു. കാസമിറോ സബ്സ്റ്റിറ്റിയൂഷനില്‍ തൃപ്തന്‍ അല്ലെന്ന് മുഖഭാവത്തില്‍ നിന്നും മനസ്സിലാക്കാം.

56′ വീണ്ടും കുട്ടീഞ്ഞോയുടെ ലോങ്ങ് റേഞ്ചർ. അത് പക്ഷേ പ്രതിരോധ താരങ്ങളിൽ തട്ടിയൊരു റീബൗണ്ട് മാത്രം

50′  ഗോള്‍..! മത്സരത്തിലേക്ക് അതിശക്തമായി തിരിച്ച് വന്ന് സ്വിറ്റ്‌സര്‍ലാന്റ്. ഷാക്കിരിയുടെ ക്രോസിന് ഉജ്ജ്വല ഹെഡറിലൂടെ സൂബര്‍ വലയിലെത്തിക്കുന്നു. മത്സരം വഴിത്തിരിവില്‍47′ മത്സരത്തിലെ രണ്ടാം മഞ്ഞ കാര്‍ഡ്. ഇത്തവണ ബ്രസീലിന്റെ റയല്‍ മാഡ്രിഡ് താരം കാസമിറൊവിന്. ജെമെയ്‌ലിയെ ആണ് കാസമിറോ ഫൗൾ ചെയ്തത്.

45′  ജെമെയ്ലിയുടെ ഒരു ലോങ്ങ് റേഞ്ചര്‍. പക്ഷേ അത് ലക്ഷ്യത്തിനടുത്തെങ്ങുമില്ല

45′ രണ്ടാം പകുതി ആരംഭിക്കുന്നു. താരങ്ങള്‍ മൈതാനതെത്തി. പ്രതിരോധം കൂടുതല്‍ ശക്തമാക്കാന്‍ ആയിരിക്കും സ്വിറ്റ്‌സര്‍ലാന്റിനെ ശ്രമം. ശക്തമായി ആക്രമിക്കാന്‍ ബ്രസീലും തയ്യാറെടുത്തേക്കും

ഹാഫ് ടൈം: ബ്രസീല്‍ കൃത്യമായി ആധിപത്യം പുലര്‍ത്തിയ ആദ്യ പകുതിയാണ് കഴിഞ്ഞത്. അവസാന മിനുട്ടുകളില്‍ സ്വിറ്റ്‌സര്‍ലാന്റ് പന്ത് കൂടുതല്‍ സമയം കൈവശം വെച്ച് പ്രതിരോധിക്കാന്‍ ശ്രമിച്ചത് കൊണ്ട് മാത്രമാണ് മത്സരത്തില്‍ കൂടുതല്‍ ഗോളുകള്‍ പിറക്കാതിരുന്നത്. കുട്ടീഞ്ഞോയുടെ ഗോളായിരിക്കും ആദ്യ പകുതിയില്‍ ആര്‍ക്കും മറക്കാന്‍ പറ്റാത്ത നിമിഷം. കൃത്യതയോടെ കളിച്ച ബ്രസീൽ പ്രമുഖ ടീമുകൾക്ക് നൽ കുന്നത് അപായ സൂചനയാണ്. ഏത് പ്രതിരോധത്തേയും തകർക്കാൻ മൂർച്ചയുള്ള ആക്രമണമായിരുന്നു കാനറി പടയുടേത്.

45+1′  കളി അവസാനിക്കാന്‍ സെക്കന്റുകള്‍ മാത്രമുള്ളപ്പോള്‍ ബ്രസീലിന് അനുകൂലമായി കോര്‍ണര്‍. തിയാഗോ സില്‍വയുടെ ഹെഡര്‍ പൊസ്റ്റിന് തൊട്ടടുത്ത് കൂടെ കടന്ന് പോയി

45′ ആദ്യപകുതി അവസാനിക്കാന്‍ ഇനി മിനുട്ടുകള്‍ മാത്രം. രണ്ട് മിനുട്ടാണ് റഫറി അധിക സമയം അനുവദിച്ചത്

42′  ഹെര്‍ദാന്‍ ഷാഖിരി വലത് വിങ്ങിലൂടെ സ്വിസ്സ് പറ്റയ്ക്കായി മുന്നേറ്റങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ നല്ലൊരു പിന്തുണ ഷാഖിരിക്ക് സഹതാരങ്ങളില്‍ നിന്നും ലഭിക്കുന്നില്ല.

40′ 40 മിനുട്ടുകള്‍ പിന്നിടുമ്പോള്‍ ബ്രസീലിന്റെ ബോള്‍ പൊസഷന്‍ 54 ശതമാനമാണ്. ഗോള്‍ വീണതിന് ശേഷം കൂടുതല്‍ സമയം സ്വിറ്റ്‌സര്‍ലാന്റ് പന്ത് കൂടുതല്‍ സമയം കൈവശം വച്ച് കളിക്കാന്‍ ആരംഭിച്ചതിനാലാണിത്

31′ മത്സരത്തിലെ ആദ്യ മഞ്ഞ കാർഡ്. നെയ്മറിനെ ഫൗൾ ചെയ്തതിന് ലൈറ്റ്സ്റ്റെയ്നർക്ക് റഫറി മത്സരത്തിലെ ആദ്യ കാർഡ് നൽകി.  ഇംഗ്ലീഷ് ക്ലബ് ആര്‍സനിലിന്റെ താരമാണ് ലൈറ്റ്‌സ്റ്റെയ്‌നെര്‍

30′ സ്വിസ്സ് താരങ്ങള്‍ പ്രതിരോധത്തിലേക്ക് കളിശൈലി മാറ്റിയിരിക്കുകയാണ്. കൂടുതല്‍ സമയം പന്ത് കൈവശം വെയ്ക്കാനാണ് താരങ്ങള്‍ ശ്രമിക്കുന്നത്

24′  സ്വിറ്റ്‌സര്‍ലാന്റിന് അനുകൂലമായ കോര്‍ണര്‍. ഗോള്‍ വീണ ശേഷം സമര്‍ദ്ദത്തിലാണ് സ്വിസ്സ് താരങ്ങള്‍. റോഡ്രിഗസ് കോര്‍ണര്‍ എടുക്കുന്നു

20′ ഗോള്‍.. ബാഴ്‌സിലോണന്‍ സൂപ്പര്‍ താരം കുട്ടീഞ്ഞോയുടെ ബോക്‌സിന് വെളിയില്‍ നിന്നും ഉള്ള ഷോട്ട് സ്വിസ്സ് ഗോള്‍ പോസ്റ്റിന്റെ വലത് മൂലയില്‍. ബ്രസീല്‍ 1 സ്വിറ്റ്‌സര്‍ലാന്റ് 017′ 17 മിനുട്ടുകള്‍ പിന്നിടുമ്പോള്‍ ഒരു തവണ മാത്രമാണ് സ്വിസ്സ് പടക്ക് ബ്രസീല്‍ ഗോള്‍ മുഖത്ത് എത്താന്‍ സാധിച്ചത്

15′ നെയ്മറെ ഫൗള്‍ ചെയ്തതിന് ബ്രസീലിന് അനുകൂലമായി സെറ്റ് പീസ്. ഗോള്‍ പോസ്റ്റിന് മുന്‍ ഭാഗത്ത് നിന്നുമുള്ള കിക്ക് നെയ്മര്‍ തന്നെയാണ് എടുത്തത്. പക്ഷേ പന്ത് പ്രതിരോധ മതിലില്‍ ഇടിച്ചു.

13′ കടുത്ത ആക്രമണങ്ങളുമായി ബ്രസീല്‍. ഗബ്രീയേല്‍ ജീസസൈന്റേയും നെയ്മറുടേയും വില്ല്യന്റേയും മുന്നേറ്റങ്ങള്‍ ബോളിനെ സ്വിസ്സ് പെനാല്‍ റ്റി ബോക്‌സിന് സമീപം തന്നെ നിര്‍ത്തുന്നു

11′ ബ്രസീലിന്റെ നല്ലൊരു മുന്നേറ്റം. കുട്ടീഞ്ഞോ നെയ്മര്‍ പൗളീഞ്ഞോ എന്നിവര്‍ ചേര്‍ന്ന് നടത്തിയ പോരാട്ടത്തില്‍ പോസ്റ്റിനെ ചുംബിച്ച് പന്ത് പുറത്തേക്ക്

9′ മികച്ച നിലവാരത്തിലാണ് ബ്രസീലിന്റെ കളി. കൃത്യതയുള്ള പാസ്സുകളും വേഗവും ബ്രസീലിനുണ്ട്. നല്ലൊരു ടീം ഗെയിം കൂടിയാണ് ബ്രസീല്‍ പുറത്തെടുക്കുന്നത്.

6′  ബ്രസീലിന്റെ ആദ്യ അറ്റാക്ക്. വില്ല്യന്‍ ക്രോസ് നല്‍കിയെങ്കിലും ബോള്‍ സ്വീകരിക്കാന്‍ നെയ്മര്‍ക്ക് സാധിച്ചില്ല

3′ തുടക്കത്തിലേ ആക്രമിച്ച് സ്വിസ്സ് പട. ഷാക്കിരിയുടെ പാസ് ജെമെയിലി സ്വിസ്സ് പടയുടെ ആദ്യ ഷോട്ട് ഉതിര്‍ത്തെങ്കിലും. പന്ത് ബോക്‌സിന് പുറത്തേക്ക്
 

0′ ടോസ് ബ്രസീലിന്. ആദ്യ കിക്കെടുക്കുക ബ്രസീലായിരിക്കും

0′ കളിക്കാർ മൈതാനത്തേക്ക്. മഞ്ഞ ജേഴ്സിയിൽ ബ്രസീലും ചുവന്ന ജേഴ്സിയിൽ സ്വിറ്റ്സർലാൻഡും.

0′ യൂറോ കപ്പിന് ശേഷം നടന്ന 17 മത്സരങ്ങളില്‍ 14 എണ്ണവും വിജയിച്ച സ്വിറ്റ്‌സര്‍ലാന്‍ഡ് ആത്മവിശ്വാസത്തില്‍ ഒട്ടും പിറകിലല്ല.

0′  കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി ബ്രസീല്‍ ഗ്രൂപ്പ് സ്റ്റേജിലെ ആദ്യ മത്സരം വിജയിക്കാതിരുന്നിട്ടില്ല. സൗഹൃദ മത്സരങ്ങളിലെ മികച്ച പ്രകടനത്തോടെ ആത്മവിശ്വാസത്തിലാണ് ബ്രസീല്‍ ക്യാംപ്.

 

ബ്രസീല്‍ ടീം (4-3-3)

ആലിസണ്‍, ഡാനിലോ, തിയാഗോ സില്‍വ, മിറാന്‍ഡ, മാര്‍സെലോ, പൗളിഞ്ഞോ, കാസമിറോ, കുട്ടീഞ്ഞോ, വില്ല്യന്‍, ഗബ്രിയേല്‍ ജീസസ്, നെയ്മര്‍

സ്വിറ്റ്‌സര്‍ലാന്റ് ടീം (4-2-3-1)

സോമ്മര്‍, ലൈറ്റ്‌സ്റ്റെയ്‌നര്‍, സ്‌കാര്‍, അകാഞ്ചി, റോഡ്രിഗസ്, ബഹ്‌റാമി, ജാക്ക, ഷാക്കിരി, ജെമെയിലി, സൂബര്‍, സെഫരോവിച്ച്

Advertisement