എഡിറ്റര്‍
എഡിറ്റര്‍
ഇറ്റാലിയന്‍ അംബാസിഡര്‍ രാജ്യം വിടരുത്: സുപ്രിം കോടതി
എഡിറ്റര്‍
Thursday 14th March 2013 11:10am

ന്യൂദല്‍ഹി:കടല്‍ക്കൊല കേസില്‍ മറീനുകള്‍ തിരിച്ച് വരാത്ത സാഹചര്യത്തില്‍ ഇറ്റാലിയന്‍ അംബാസിഡര്‍ ഈ മാസം 18വരെ  രാജ്യം വിടരുതെന്ന് സുപ്രീം കോടതി.

Ads By Google

ഇത് ചൂണ്ടികാട്ടി ഇറ്റലിക്ക് സുപ്രീം കോടതി നോട്ടീസയച്ചു.

മറീനുകള്‍ തിരിച്ച് വരാത്തത് ഏറെ ആശങ്കജനകമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതിന് ശേഷമാണ് സുപ്രീം കോടതി ഇറ്റലിക്ക് നോട്ടീസയച്ചത്.

തിങ്കാളാഴ്ച ഇറ്റാലിയന്‍ അംബാസിഡര്‍ കോടതിയില്‍ ഹാജരാവണം. ഇന്ത്യക്ക് നല്‍കിയ ഉറപ്പ്  ഇറ്റിലി എന്തിനാണ് തെറ്റിച്ചതെന്നും സുപ്രീം കോടതി ചോദിച്ചു.

ഈ മാസം 18 ന് കേസ് കോടതി വീണ്ടും പരിഗണിക്കും. എന്നാല്‍ നയതന്ത്ര പ്രതിനിധികള്‍ക്കും മറ്റ് ഉദ്ദ്യോഗസ്ഥര്‍ക്കും നയതന്ത്ര പരിരക്ഷയുണ്ട്.

ഇത് ഇറ്റലി കോടതിയെ അറിയിക്കുകാണെങ്കില്‍ അതിനെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ക്കും. എന്നാല്‍ ഇന്ത്യക്ക് വേണമെങ്കില്‍ അന്താരാഷ്ട്ര കോടതിയെ സമീപിക്കാമെന്നാണ് ഇറ്റലിയുടെ നിലപാട്.

എന്നാല്‍ നാവികരെ തിരിച്ചയക്കാത്ത ഇറ്റലിക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ പ്രധാനമന്ത്രിയുമായി  വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്, അറ്റോര്‍ണി ജനറല്‍ എന്നിവര്‍ കൂടികാഴ്ച നടത്തി.

ഇറ്റലിയുടെ നിലപാടിനെതിരെ കേരളം തല്‍ക്കാലം സുപ്രീം കോടതിയെ സമീപിക്കില്ല. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കട്ടെയെന്നാണ് കേരളത്തിന് ലഭിച്ച നിയമോപദേശം.

കേസെടുക്കാന്‍ കേരളത്തിന് അവകാശമില്ലെന്ന് ജനവരി 18ന് സുപ്രീംകോടതി വിധിച്ചതോടെ സംസ്ഥാനത്തിന് ഇക്കാര്യത്തില്‍ ഇടപെടാനുള്ള സാധ്യതകള്‍ പരിമിതമാണ്.

എന്നാല്‍ ഇറ്റാലിയന്‍ സ്ഥാനപതിക്കെതിരെ കോടതിയലക്ഷ്യത്തിന് ജനതാ പാര്‍ട്ടി പ്രസിഡണ്ട് സുബ്രഹ്മണ്യം സ്വാമി ഇന്ന് കോടതിയെ സമീപിക്കും.

2012 ഫിബ്രവരി 15നാണ് നീണ്ടകര തുറമുഖത്തിനടുത്ത് ആലപ്പുഴ തോട്ടപ്പള്ളി കടലില്‍ ഇറ്റാലിയന്‍ കപ്പലായ എന്‍ റിക ലെക്‌സിയിലെ രണ്ട് നാവികരുടെ വെടിയേറ്റ് മീന്‍പിടിത്തക്കാര്‍ മരിച്ചത്. കൊല്ലം മൂദാക്കര ഡെറിക് വില്ലയില്‍ വാലന്റൈന്‍ (ജലസ്റ്റിന്‍50), കളിയിക്കാവിള നിദ്രവിള ഇരയിമ്മന്‍തുറ ഐസക് സേവ്യറിന്റെ മകന്‍ അജീഷ് ബിങ്കി (21) എന്നിവരാണ് മരിച്ചത്.

Advertisement