നെഞ്ച്ക്കുള്ളെ കുടിയിറുക്കും...; ബിഗിലിലെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി
tamil cinema
നെഞ്ച്ക്കുള്ളെ കുടിയിറുക്കും...; ബിഗിലിലെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി
ന്യൂസ് ഡെസ്‌ക്
Sunday, 1st September 2019, 10:48 pm

ചെന്നൈ: വിജയിയുടെ ഏറ്റവും പുതിയ ചിത്രം ബിഗിലിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. എ.ആര്‍ റഹ്മാന്റെ സംഗീതത്തില്‍ വിജയ് തന്നെയാണ് പാട്ട് പാടിയിരിക്കുന്നത്. വിവേക് ആണ് ഗാനരചയിതാവ്. തെരി, മെര്‍സല്‍ എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ആറ്റിലിയും- വിജയിയും ഒന്നിക്കുന്ന ചിത്രമാണ് ബിഗില്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നയന്‍താര നായികയാവുന്ന ചിത്രം ഒരു ഫുട്ബോള്‍ കോച്ചിന്റെ കഥയാണ് പറയുന്നത്. വിവേക്, കതിര്‍, യോഗി ബാബു, റോബോ ശങ്കര്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.

വിജയ് രണ്ടു ഗെറ്റപ്പിലെത്തുന്ന ചിത്രമായിരിക്കും ബിഗില്‍. ഫസ്റ്റ്ലുക്ക് പോസ്റ്ററിലും വിജയിയെ രണ്ട് ഗെറ്റപ്പിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

കെ.ജി വിഷ്ണുവാണ് ഛായാഗ്രഹണം. എ.ജി.എസ് എന്റര്‍ടെയ്മെന്റാണ് നിര്‍മ്മാണം. ദീപാവലിക്കായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എ.ജി.എസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ കല്‍പ്പാത്തി എസ് അഘോറാം ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.