എഡിറ്റര്‍
എഡിറ്റര്‍
മെസ്സിയുടെ പ്രകടനം കണ്ടാല്‍ മറ്റേതോ ലോകത്ത് നിന്ന് വന്നത് പോലെ: ഫാബ്രിഗാസ്
എഡിറ്റര്‍
Monday 22nd October 2012 3:36pm

ബാര്‍സലോണ: മെസ്സിയെ വാനോളം പുകഴ്ത്തുകയാണ് ബാഴ്‌സയിലെ മെസ്സിയുടെ സഹതാരം സെസ്‌ക് ഫാബ്രിഗാസ്. ബാഴ്‌സ ടീമിന് വേണ്ടി മെസ്സി ഒരുപാട് അധ്വാനിക്കുന്നുണ്ടെന്നും ടീമിന്റെ മനസ്സറിഞ്ഞ് കളിക്കാന്‍ കഴിവുള്ള താരമാണ് മെസ്സിയെന്നുമാണ് ഫാബ്രിഗാസ് പറയുന്നത്.

Ads By Google

മെസ്സിയുടെ പ്രകടനം കണ്ടാല്‍ അദ്ദേഹം മറ്റേതോ ലോകത്ത് നിന്നാണ് വരുന്നതെന്ന് തോന്നുമെന്നും ഫാബ്രിഗാസ് പറയുന്നു.

ഡിപോര്‍ട്ടീവോ ലാ കോര്‍ണയുമായി നടന്ന മത്സരത്തില്‍ ഹാട്രിക് നേടിയാണ് മെസ്സി ടീമിന്റെ വിജയത്തില്‍ അമരക്കാരനായത്. 5-4 നാണ് അര്‍ജന്റീന മത്സരം വിജയിച്ചത്.

മെസ്സിയുടെ മൂന്ന് ഗോളിനും വഴിയൊരുക്കിയത് ഫാബ്രിഗാസ് ആയിരുന്നു. എന്നാല്‍ മത്സരത്തില്‍ അദ്ദേഹം ചുവപ്പ് കാര്‍ഡും നേടിയത് ആരാധകരെ അല്‍പ്പം നിരാശരാക്കിയിരുന്നു.

ഫുട്‌ബോളില്‍ ചുവപ്പ് കാര്‍ഡ് പതിവാണെന്നും അതില്‍ നിരാശപ്പെടേണ്ട കാര്യമില്ലെന്നുമാണ് താരം പറയുന്നത്.

ഫുട്‌ബോളിന് കഠിനാദ്ധ്വാനം ചെയ്യാന്‍ താന്‍ തയ്യാറാണെന്നും ഇനിയും മികച്ച പ്രകടനം നടത്താനുള്ള ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement