എഡിറ്റര്‍
എഡിറ്റര്‍
‘കണ്‍ തുറന്നു കാണൂ.. ഇതാ അര്‍ജന്റീന’; ഇക്വഡോറിനെ 3-1നു തകര്‍ത്ത് അര്‍ജന്റീനയ്ക്ക് ലോകകപ്പ് യോഗ്യത
എഡിറ്റര്‍
Wednesday 11th October 2017 7:16am

ഖത്തര്‍: റഷ്യന്‍ ലോകകപ്പിന് അര്‍ജന്റീന യോഗ്യത നേടി. നിര്‍ണ്ണായക മത്സരത്തില്‍ ഇക്വഡോറിനെ 3-1നു തകര്‍ത്താണ് മുന്‍ ലോക ചാമ്പ്യന്മാരുടെ ലോകകപ്പ് പ്രവേശനം. വിജയം അനിവാര്യമായ മത്സരത്തില്‍ നായകന്‍ ലിയണല്‍ മെസ്സിയുടെ ഹാട്രിക് മികവിലായിരുന്നു അര്‍ജന്റീനന്‍ വിജയം.


Also Read: ‘ഞങ്ങള്‍ സ്വതന്ത്ര്യരാണ്’; കാറ്റലോണിയ സ്വാതന്ത്ര്യ പ്രഖ്യാപനം വൈകാതെ


ആദ്യ സെക്കന്‍ഡില്‍ ഗോള്‍ വഴങ്ങിയ ശേഷമായിരുന്നു അര്‍ജന്റീനയുടെ ശക്തമായ തിരിച്ചുവരവ്. ഗ്രൂപ്പില്‍ നിന്നും ബ്രസീല്‍, ഉറുഗ്വേ, അര്‍ജന്റീന എന്നീ ടീമുകളാണ് ലോകകപ്പ് യോഗ്യത സ്വന്തമാക്കിയത്. ചിലി ന്യൂസിലാന്‍ഡുമായി പ്ലേ ഓഫ് കളിക്കും. പെറു യോഗ്യത നേടാതെ ലോകകപ്പില്‍ നിന്നും പുറത്താവുകയും ചെയ്തു.

യൂറോപ്പ്യന്‍ ചാമ്പ്യന്മാരായ പോര്‍ച്ചുഗലും മുന്‍ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സും ലോകകപ്പ് ഫൈനല്‍ റൗണ്ടിന് യോഗ്യത നേടിയിട്ടുണ്ട്. ഇരു ടീമുകളും ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് റഷ്യന്‍ ലോകകപ്പിനു ടിക്കറ്റ് സ്വന്തമാക്കിയത്.


Dont Miss: ‘അമിത്ജീ രാഹുലല്ല, മോദിയാണ് ഇറ്റാലിയന്‍ കണ്ണട വയ്ക്കുന്നത്’; പറഞ്ഞ് നാവെടുക്കും മുമ്പ് സ്വന്തം വാക്കുകള്‍ അമിത് ഷായെ തിരിഞ്ഞു കൊത്തുന്നു


യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തില്‍ പോര്‍ച്ചുഗല്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ മടക്കമില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ചപ്പോള്‍ ഗ്രൂപ്പ് എയില്‍ ഫ്രാന്‍സ് ബെലറൂസിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പിച്ചാണ് ഫൈനല്‍ റൗണ്ടിന് യോഗ്യത നേടിയത്. എന്നാല്‍, അവസാന മത്സരത്തില്‍ സ്വീഡനെ തോല്‍പിച്ചിട്ടും മുന്‍ റണ്ണറപ്പുകളും കഴിഞ്ഞ തവണത്തെ മൂന്നാം സ്ഥാനക്കാരുമായ ഹോളണ്ടിന് യോഗ്യത നേടാനായില്ല.

Advertisement