സ്പോര്‍ട്സ് ഡെസ്‌ക്
സ്പോര്‍ട്സ് ഡെസ്‌ക്
Champions League
‘ആ മത്സരത്തിലെ തോല്‍വിയ്ക്ക് ശേഷം ഞാന്‍ കണ്ടത് ഡ്രെസ്സിംഗ് റൂമിലിരുന്ന് പൊട്ടിക്കരയുന്ന മെസിയെയാണ്’; വെളിപ്പെടുത്തലുമായി സാഞ്ചസ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday 13th February 2018 11:48am

 

ലണ്ടന്‍: 2012 ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലില്‍, ചെല്‍സി ബാഴ്സയെ തോല്‍പിച്ച് ഫൈനലില്‍ കടന്നപ്പോള്‍ മെസിയുടെ കണ്ണില്‍ നിന്ന് കണ്ണു നീര്‍ പെടിഞ്ഞിരുന്നുവെന്ന് മുന്‍ ബഴ്സ ടീം മേറ്റ് ആയ അലകസിസ് സാഞ്ചസ് വെളിപ്പെടുത്തി.

നൗ-ക്യാമ്പില്‍ നടന്ന രണ്ടാം പാദ സെമിയില്‍ 2-0 ത്തിന് ലീഡിലായിരുന്നു ബാഴ്‌സ. നേരത്തെ ലണ്ടനില്‍ നടന്ന ആദ്യ പാദത്തില്‍ 1-0 ത്തിന് പരാജയപ്പെട്ടിരുന്നു. പക്ഷെ രണ്ടാം പകുതിയില്‍ രാമിറസിലൂടെ ചെല്‍സി ഒപ്പമെത്തി. പിന്നാലെ ടോറസിലൂടെ ചെല്‍സി വിജയമുറപ്പിച്ചു.

അന്ന് കളികഴിഞ്ഞതിന് ശേഷം ഡ്രസ്സിംഗ് റൂമില്‍ എത്തിയപ്പോള്‍ മെസ്സി കരയുന്നതാണ്. താരങ്ങള്‍ തങ്ങളില്‍ നിന്നും ഒരുപാട് പ്രതീക്ഷിക്കുന്നുണ്ടെന്നും അതുകൊണ്ട് തോറ്റാല്‍ ആത്മാര്‍ത്ഥതയുള്ള കളിക്കാരക്കെ ഇങ്ങനെയാണെന്നും സാഞ്ചസ്് കൂട്ടിചേര്‍ത്തു.

ഇപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമാണ് സാഞ്ചസ്. അതേസമയം, 20ന് ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സയും ചെല്‍സിയും ഏറ്റുമുട്ടും.

Advertisement