എഡിറ്റര്‍
എഡിറ്റര്‍
പുതിയ ലിനിയ പുന്റോ മോഡലുകള്‍ ഈ വര്‍ഷം
എഡിറ്റര്‍
Wednesday 20th March 2013 2:06pm

പുന്റോ , ലിനിയ എന്നീ മോഡലുകളുടെ ഏറ്റവും പുതിയ പതിപ്പുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഫിയറ്റ് തയ്യാറെടുക്കുന്നു. ആഗോളവിപണിയില്‍ ലഭ്യമായ പുതിയ മോഡലുകള്‍ ഈ വര്‍ഷം ഓഗസ്റ്റില്‍ ഇന്ത്യയില്‍ പ്രതീക്ഷിക്കാം.

Ads By Google

2013 മോഡല്‍ ലിനിയ കഴിഞ്ഞ വര്‍ഷമാണ് പുറത്തിറങ്ങിയത്. ടര്‍ക്കിയില്‍ നിര്‍മിച്ച പുതിയ ലിനിയ പല യൂറോപ്യന്‍ രാജ്യങ്ങളിലും വില്‍പ്പനയ്ക്കുണ്ട്. അടിസ്ഥാന രൂപത്തില്‍ മാറ്റങ്ങളില്ല.

രണ്ട് ക്രോം വരകള്‍ അടങ്ങുന്ന ഗ്രില്‍ , പരിഷ്‌കരിച്ച മുന്‍  പിന്‍ ബമ്പറുകള്‍ എന്നിവയാണ് വ്യത്യസ്തത നല്‍കുന്ന കാര്യങ്ങള്‍ .പിന്നിലെ നമ്പര്‍ പ്ലേറ്റിന്റെ സ്ഥാനം ബമ്പറില്‍ നിന്നു ബൂട്ടിലേക്കു മാറ്റി.

ഡാഷ്‌ബോര്‍ഡ് , സെന്റര്‍ കണ്‍സോള്‍, ഓഡിയോ  എസി കണ്‍ട്രോളുകള്‍ എന്നിവയിലെ പുതുമ ഇന്റീരിയറിനു വ്യത്യസ്തത നല്‍കുന്നു. ബീജ്  ഗ്രേ നിറക്കൂട്ടിലുള്ള ഡാഷ്‌ബോര്‍ഡിന് പ്രീമിയം ലുക്കുണ്ട്. എന്‍ജിനും മറ്റു മെക്കാനിക്കല്‍ ഘടകങ്ങളും പഴയതുപോലെ തന്നെ.

2012 മോഡലായാണ് പുതിയ പുന്റോ ആഗോളവിപണിയിലെത്തിയത്. രൂപഭംഗി കൂടുതലുണ്ട് പുതിയ മോഡലിന്. ഹെഡ് ലാംപുകള്‍ , മുന്‍ ബമ്പര്‍ , ഗ്രില്‍ , ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവ പുന്റോയുടെ മുഖശ്രീ കൂട്ടുന്നു.

പിന്‍ഭാഗത്ത് ടെയ്ല്‍ ലാംപിനും ബമ്പറിനും മാറ്റമുണ്ട്. ഡാഷ് ബോര്‍ഡിന് നിലവാരം കൂടിയ നിര്‍മിതിയാണ്. ഒപ്പം അതു ആധുനികവുമായി. പുതിയ പുന്റോയ്ക്കും എന്‍ജിനടക്കമുള്ള കാര്യങ്ങളില്‍ മാറ്റമുണ്ടാവില്ല.

പുതിയ മോഡലുകളുടെ വരവിനു മുന്നോടിയായി പുന്റോ  ലിനിയ മോഡലുകള്‍ക്ക് വമ്പിച്ച ഓഫറുകള്‍ ഫിയറ്റ് ഇന്ത്യ നല്‍കുന്നുണ്ട്. നിലവിലുള്ള കാറുകളുടെ സ്‌റ്റോക്ക് തീര്‍ക്കുകയാണ് ലക്ഷ്യം.

പുന്റോയ്ക്ക് 53,000 രൂപയുടെയും ലിനിയയ്ക്ക് 75,000 രൂപയുടെയും ആനുകൂല്യം ലഭിക്കും. ഫിയറ്റ് ആരാധകര്‍ക്ക് കുറഞ്ഞ വിലയ്ക്ക് വണ്ടി വാങ്ങാന്‍ ഇതു തന്നെ പറ്റിയ അവസരം.

Autobeatz

Advertisement