എഡിറ്റര്‍
എഡിറ്റര്‍
കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ ബി.ജെ.പി പുതിയ സുഹൃത്തുക്കളെ കണ്ടെത്തണം: അദ്വാനി
എഡിറ്റര്‍
Saturday 22nd June 2013 12:23am

l.k-advani

ന്യൂദല്‍ഹി: തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ പരാജയപ്പെടുത്താന്‍ ബി.ജെ.പി. പുതിയ സുഹൃത്തുക്കളെ കണ്ടെത്തണമെന്ന് മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി.

ജനസംഘസ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജി ഇത് ഏറെ നാള്‍ മുന്‍പ് തന്നെ പറഞ്ഞതാണെന്നും ആ നയമാണ് ഇനി ബി.ജെ.പി സ്വീകരിക്കേണ്ടതെന്നും അദ്വാനി പറഞ്ഞു.

Ads By Google

1952ല്‍ കാണ്‍പുരില്‍ നടന്ന ജനസംഘത്തിന്റെ യോഗത്തില്‍തന്നെ കോണ്‍ഗ്രസ്സിനെ തോല്പിക്കുന്നതിനായി മറ്റു പാര്‍ട്ടികളുമായി യോജിക്കേണ്ടതിന്റെ പ്രാധാന്യം ശ്യാമപ്രസാദ് മുഖര്‍ജി തിരിച്ചറിഞ്ഞിരുന്നുവെന്ന് അദ്വാനി ചൂണ്ടിക്കാട്ടി.

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ന് വളരെ പ്രസക്തമാകുന്നുണ്ട്. കോണ്‍ഗ്രസ് എന്ന എതിരാളികളുടെ ശക്തി മനസിലാക്കിക്കൊണ്ട് തന്നെ ബി.ജെ.പി പുതിയ സൗഹൃദ വലയങ്ങള്‍ തേടേണ്ടിയിരിക്കുന്നു.

ജനതാദള്‍ (യു), ബി.ജെ.പി. സഖ്യം ഉപേക്ഷിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് അദ്വാനി ഈ അഭിപ്രായപ്രകടനം നടത്തിയത്. ജനസംഘസ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ 61ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലായിരുന്നു ഇത്.

ചടങ്ങില്‍ സംസാരിച്ച ബി.ജെ.പി. അധ്യക്ഷന്‍ രാജ്‌നാഥ്‌ സിങ്ങും, പാര്‍ട്ടി നേതാവ് വെങ്കയ്യ നായിഡുവും അദ്വാനിയെ പ്രശംസിച്ചു. ബി.ജെ.പി.യിലെ അത്യുന്നതനായ താത്വികാചാര്യനാരെന്ന് ചോദിച്ചാല്‍ ഉത്തരം അദ്വാനി മാത്രമാണെന്ന് രാജ്‌നാഥ്‌ സിങ് പറഞ്ഞു.

Advertisement