എഡിറ്റര്‍
എഡിറ്റര്‍
ഏറ്റവും ചെറിയ വയര്‍ലെസ് ചാര്‍ജര്‍ എല്‍.ജി പുറത്തിറക്കി
എഡിറ്റര്‍
Monday 11th March 2013 12:16pm

കൊറിയ:ഏറ്റവും ചെറിയ വയര്‍ലെസ് ചാര്‍ജര്‍ എല്‍.ജി പുറത്തിറക്കി. 6.9 സെന്റി മീറ്റര്‍ വലിപ്പമുള്ള ഈ ചാര്‍ജര്‍ കയ്യില്‍ കൊണ്ടുനടക്കാന്‍ ഏറെ എളുപ്പമാണെന്ന് കമ്പനി അവകാശപ്പെടുന്നു.

Ads By Google

വയര്‍ലെസ്സ് ചാര്‍ജിങ് പിന്തുണയ്ക്കുന്ന ക്വി സംവിധാനം ഉള്‍പ്പെടുത്തിയിട്ടുള്ള സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളാണ് എല്‍.ജി.സ്‌പെക്ട്രം 2, നെക്‌സസ് 4 എന്നിവ. ഇവ കൂടാതെ ഓപ്ടിമസ് ജി പ്രോ, ഓപ്ടിമസ് വു 2, ഓപ്ടിമസ് എ.ല്‍.ടി.ഇ 2 തുടങ്ങിയ സ്മാര്‍ട്ട്‌ഫോണുകളിലും ഈ സംവിധാനമുണ്ട്.

5പിന്‍ മൈക്രോ യു.എസ്.ബി ചാര്‍ജറിന് യോജിക്കുന്ന തരത്തിലാണ് എന്‍.ജി ഇത് നിര്‍മ്മിച്ചത്.

വൈദ്യുതകാന്തിക ഇന്‍ഡക്ഷന്‍’ സാങ്കേതികവിദ്യ ഉപയോഗിച്ച് മൊബൈലുകള്‍ ചാര്‍ജുചെയ്യാന്‍ സഹായിക്കുന്ന ഉപകരണമാണ് ഡബ്‌ള്യു .സി.പി  300. ‘വയര്‍ലെസ്സ് പവര്‍ കണ്‍സോഷ്യ’ത്തിന്റെ ‘ക്വി’  സര്‍ട്ടിഫിക്കേഷന്‍ ഇതിന് ലഭിച്ചിട്ടുണ്ടെന്ന് കമ്പനി പറഞ്ഞു.

ക്വി സ്റ്റാന്‍ഡേര്‍ഡ്  പിന്തുണയ്ക്കുന്ന എല്ലാ സ്മാര്‍ട്ട്‌ഫോണുകളെയും എല്‍.ജി.യുടെ പുതിയ ഉപകരണമുപയോഗിച്ച് ചാര്‍ജുചെയ്യാന്‍ കഴിയുമെന്നാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയായി കമ്പനി എടുത്ത് കാട്ടുന്നത്.

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവരുടെ സൗകര്യം പരിഗണിക്കുകയാണ് ഈ വയര്‍ലെസ്സ് ചാര്‍ജര്‍ ശരിക്കും ഉപകരിക്കുകയെന്ന്  എല്‍.ജി. ഇലക്ട്രോണിക്‌സ് മൊബൈല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്പനി സി.ഇ.ഒ.യും പ്രസിഡന്റുമായ ജോങ്‌സിയോക് പാര്‍ക്ക് പറഞ്ഞു.

3000 രൂപയാണ് എല്‍.ജി ഇറക്കിയ ഈ ചാര്‍ജറിന്റെ വില

Advertisement