Administrator
Administrator
പി. ശശിക്കെതിരേ അന്വേഷണമാവശ്യപ്പെട്ട് ഡി.ജി.പിക്കും ആഭ്യന്തര സെക്രട്ടറിക്കും വക്കീല്‍ നോട്ടീസ്
Administrator
Tuesday 21st June 2011 6:16pm

p sasiകൊച്ചി: സി.പി.ഐ.എം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി. ശശിക്കെതിരേ ഉയര്‍ന്ന ലൈംഗിക ആരോപണത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരസെക്രട്ടറിക്കും ഡി.ജി.പിക്കും വക്കീല്‍ നോട്ടീസ്. ക്രൈം എഡിറ്റര്‍ നന്ദകുമാറാണ് നോട്ടീസ് അയച്ചത്. കണ്ണൂര്‍ ജില്ലാ പോലീസ് സൂപ്രണ്ട്, വനിതാ കമ്മീഷന്‍ എന്നിവര്‍ക്ക് ഉള്‍പ്പെടെ ഏഴ് കക്ഷികള്‍ക്കാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം കാസര്‍ക്കോട് സന്ദര്‍ശനവേളസില്‍ ശശിക്കെതിരേ പരാതികിട്ടിയീല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു.ശശിക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടു കഴിഞ്ഞ ഏപ്രിലില്‍ നന്ദകുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Advertisement