ബംഗാളില്‍ ഇടതുപക്ഷം രണ്ടാം സ്ഥാനാര്‍ത്ഥി ലിസ്റ്റ് പുറത്തുവിട്ടു; കോണ്‍ഗ്രസിന്റെ നാല് സിറ്റിങ് സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചില്ല
D' Election 2019
ബംഗാളില്‍ ഇടതുപക്ഷം രണ്ടാം സ്ഥാനാര്‍ത്ഥി ലിസ്റ്റ് പുറത്തുവിട്ടു; കോണ്‍ഗ്രസിന്റെ നാല് സിറ്റിങ് സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചില്ല
ന്യൂസ് ഡെസ്‌ക്
Tuesday, 19th March 2019, 6:22 pm

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഇടതുപക്ഷം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി ലിസ്റ്റ് പുറത്തു വിട്ടു. 13 സ്ഥാനാര്‍ത്ഥികളുടെ പേരുകളാണ് പ്രഖ്യാപിച്ചത്. 2014ല്‍ കോണ്‍ഗ്രസ് ജയിച്ച 4 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാതെയാണ് ലിസ്റ്റ് പുറത്തു വിട്ടിരിക്കുന്നത്. ആദ്യ ലിസ്റ്റില്‍ 25 സ്ഥാനാര്‍ത്ഥികളാണ് ഉള്‍പ്പെട്ടിരുന്നത്.

ഇടതുമുന്നണി കണ്‍വീനര്‍ ബിമന്‍ബോസ് പ്രഖ്യാപിച്ചിട്ടുള്ള സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകളായ മാല്‍ഡ ഉത്തര്‍, മാല്‍ഡ ദക്ഷിണ്‍, ജംങ്കിപൂര്‍, എന്നിവിടങ്ങളിലാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാത്തത്.

ബംഗാളില്‍ ഒരു തരത്തിലുള്ള സഖ്യവുമില്ലെന്ന് കോണ്‍ഗ്രസ് ഇന്നലെ പറഞ്ഞിരുന്നു. തിങ്കളാഴ്ച കോണ്‍ഗ്രസ് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ രണ്ട് ഇടത് സിറ്റിങ് സീറ്റുകളായ റായ്ഗഞ്ച്, മുര്‍ഷിദാബാദ് എന്നിവിടങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു.

അതേസമയം സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കുന്നതിനായി നാളെ നാലര വരെ കോണ്‍ഗ്രസിന് സമയം നല്‍കിയിട്ടുണ്ടെന്ന് ഡി.എന്‍.എ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിന്റെ നാല് സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് ഇടതുമുന്നണിയുടെ തീരുമാനം.