എഡിറ്റര്‍
എഡിറ്റര്‍
അധ്യാപകരുടെ ലീവ് സറണ്ടര്‍ വെട്ടിച്ചുരുക്കി: കൈപ്പറ്റിയ ശബളം തിരിച്ചടയ്ക്കണം
എഡിറ്റര്‍
Tuesday 5th March 2013 2:21pm

തിരുവനന്തപുരം: അധ്യാപകരുടെ ലീവ് സറണ്ടര്‍ സംവിധാനം വെട്ടിച്ചുരുക്കി. അവധി ദിവസങ്ങളില്‍ ജോലിചെയ്താല്‍ എട്ട് ദിവസത്തെ ലീവ് സറണ്ടര്‍ മാത്രമെ ഇനി അനുവദിക്കൂ.

Ads By Google

നേരത്തെ 24 ദിവസം വരെ അനുവദിച്ചിരുന്നു. ഉത്തരവ് പ്രാബല്യത്തില്‍ വന്നതിനെ തുടര്‍ന്ന് ഒന്നര ലക്ഷം അധ്യാപകര്‍ ലീവ് സറണ്ടര്‍ മുഖേന  കൈപ്പറ്റിയ തുക തിരിച്ചടക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

അവധിക്കാലത്തും ജോലിയുള്ള ജീവനക്കാര്‍ക്ക് 8 ദിവസത്തെ ലീവ് സറണ്ടര്‍ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഇത് അധ്യാപകര്‍ക്കും ബധകമാക്കിയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

അവധിക്കാലത്ത് പരീക്ഷാജോലി ഉള്‍പ്പെടെ ചെയ്യുന്ന അധ്യാപകര്‍ക്ക് ലീവ് സറണ്ടറിന് അര്‍ഹതയുണ്ട്. ഇത് സെന്‍സസ് ജോലിക്കും ബാധകമാക്കി 2010ല്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്.

ഈ ഉത്തരവാണ് ഇപ്പോള്‍ സര്‍ക്കാര്‍ പുതുക്കിയത്. പുതിയ ഉത്തരവ് പ്രകാരം എത്ര ദിവസം ജോലി ചെയ്താലും 8 ദിവസത്തെ ലീവ് സറണ്ടര്‍ മാത്രമേ ലഭിക്കൂ. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഭരണ പ്രതിപക്ഷ സംഘടനകള്‍ രംഗത്തെത്തി.

കഴിഞ്ഞ മധ്യവേനല്‍ അവധിക്കാലത്ത് അധ്യാപകര്‍ 48 ദിവസം സെന്‍സസ് ജോലി ചെയ്തിരുന്നു. 24 ദിവസത്തെ ലീവ് സറണ്ടര്‍ അധ്യാപകര്‍ക്ക് ലഭിച്ചു.

എന്നാല്‍ ഇത് 8 ദിവസമായി വെട്ടിച്ചുരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ 16 ദിവസത്തെ ശമ്പളം അധ്യാപകര്‍ തിരിച്ചുനല്‍കണം. ഏകദേശം ഒന്നര ലക്ഷത്തോളം അധ്യാപകരാണ് 16 ദിവസത്തെ ശമ്പളം തിരിച്ചടയ്‌ക്കേണ്ടി വരിക.

Advertisement