എഡിറ്റര്‍
എഡിറ്റര്‍
ലേണ്‍ ദി ഖുര്‍ആന്‍ പതിനെട്ടാം ഘട്ട അവസാന പരീക്ഷ വെള്ളിയാഴ്ച
എഡിറ്റര്‍
Thursday 9th November 2017 3:32pm

റിയാദ് :റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്ററില്‍ സൗദി അറേബ്യയിലും കേരളത്തിലുമായി ഒരേ സമയം നടത്തുന്ന ലേണ്‍ ദി ഖുര്‍ആന്‍ പതിനെട്ടാം ഘട്ടം അവസാന പരീക്ഷക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

പതിനെഴ്‌ഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടങ്ങി വിശുദ്ധ ഖുറാന്റെ മുപ്പതു ഭാഗങ്ങളും പഠിതാക്കളെ പഠിപ്പിക്കുകയും വ്യവസ്ഥാപിതമായി ഓരോ ഘട്ടത്തിനും രണ്ടു ടേമുകളായി പരീക്ഷ നടത്തി വിജയികളെ ആദരിക്കുകയും ചെയ്ത പരീക്ഷയുടെ അവസാന ഘട്ടമാണ് നവംബര്‍ പത്തിന് വെള്ളിയാഴ്ച നടക്കുന്നത്.

രാവിലെ 9 മുതല്‍ രണ്ടു മണിക്കൂറാണ്.പരീക്ഷയുടെ സുഖകരമായ നടത്തിപ്പിന് മൂന്നു സോണുകളായി തിരിച്ചു ഏരിയ കോഡിനേറ്ററന്മാരുടെ നേതൃത്വത്തില്‍ സൂപ്പര്‍വൈസറന്മാരും ഇന്‍വിജിലേറ്ററന്മാരുമാണ് പരീക്ഷക്ക് മേല്‍ നോട്ടം വഹിക്കുന്നതെന്നു പദ്ധതിയുടെ ഡയറക്ടറും മുഖ്യ പരീക്ഷ കണ്‍ട്രോളറുമായ അബ്ദുല്‍ഖയ്യും ബുസ്താനി പറഞ്ഞു.

റിയാദിന് പുറമെ ദിലം,ദാവീദ്മി ,ദുര്‍മ ,വാദി ദവാസിര്‍ ,മക്ക ,യാമ്പു ,അല്‍ഖര്‍ജ്ജ് ,ഹോത്ത ബനിതമീം ,ജുബൈല്‍ ,അല്‍കോബാര്‍ ,റഹീമിയ്യ ,ഹഫറുല്‍ ബാത്തിന്‍ ,ബുറൈദ ,ഖുന്ഫുദ ,ത്വാഇഫ് ,അല്‍റസ്സ് ,മദീന ,അല്‍ഹയില്‍ എന്നിവടങ്ങളിലും പരീക്ഷ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട് . കുട്ടികള്‍ക്ക് പ്രത്തേക പരീക്ഷ ഉണ്ടായിരിക്കും .സൗദിയില്‍ അകെ 22 സെന്ററുകളും കേരളത്തില്‍ 42 ആണ് ഉള്ളത്.

റിയാദില്‍ ബത്ത ഇസ്ലാഹി സെന്റര്‍ ,ഇന്ത്യന്‍ എംബസ്സി സ്‌കൂള്‍ ,റൗദ ഇസ്ലാഹി മദ്‌റസ ,ശുമൈസി ജാലിയാത് മദ്രാസ എന്നിവടങ്ങളിലാണ് പരീക്ഷ. ാണ്‍ലൈന്‍ രെജിസ്‌ട്രേഷനും സ്‌പോട് രെജിസ്‌ട്രേഷനും ഉണ്ടാവും.ലേണ്‍ ദി ഖുര്‍ആന്‍ പദ്ധതിയുടെ പുതിയ പതിപ്പായ പാഠപുസ്തകം പുനരാവര്‍ത്തനം (ഒന്നാം ഘട്ടം ) പരീക്ഷ ദിവസം പ്രകാശനം ചെയ്യും . പത്രസമ്മേളനത്തില്‍ അബ്ദുല്‍ഖയ്യും ബുസ്താനി,കെ . ഐ .ജലീല്‍ ,മുഹമ്മദ് കുട്ടി കടന്നമണ്ണ ,എം .ഡി .ഹുസ്സന്‍ ,ഫൈസല്‍ ബുഹാരി ,സഅദിന്‍ സ്വലാഹി എന്നിവര്‍ പങ്കെടുത്തു.
റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍ ,റിയാദ് ബ്യുറോ

Advertisement