എഡിറ്റര്‍
എഡിറ്റര്‍
മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് സംബന്ധിച്ച് നിയമം നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി
എഡിറ്റര്‍
Wednesday 10th October 2012 11:15am

 

തിരുവനന്തപുരം: മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് രംഗത്ത്  സര്‍ക്കാര്‍ ഉടന്‍ നിയമനിര്‍മാണം നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് നിലവിലുള്ള നിബന്ധനകള്‍ പാലിച്ച് മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് തുടരാന്‍ തടസ്സമില്ല.

Ads By Google

എന്നാല്‍ ഇതിന്റെ പേരില്‍ ആരില്‍ നിന്നും അംഗത്വഫീസ് ഈടാക്കാനോ പദ്ധതിയില്‍ ഭാഗഭക്കാവുന്നവര്‍ നിശ്ചിത രൂപയുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങണമെന്ന് നിഷ്‌കര്‍ഷിക്കാനോ പാടില്ല. ഇന്‍ഡസ്ട്രീസ് കോമേഴ്‌സ് വകുപ്പ് മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. ഇത് വകുപ്പും പൊലീസും സംയുക്തമായി പരിശോധിച്ച് നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍,ആസൂത്രണ ബോര്‍ഡ് അംഗം സി.പി. ജോണ്‍, പൊലീസ് മേധാവി കെ.എസ്.ബാലസുബ്രഹ്മണ്യന്‍ , എ.ഡി.ജി.പി വിന്‍സന്‍ എം.പോള്‍, തൊഴിലാളി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement