ക്രമസമാധാനനില; യു.ഡി.എഫ് നേതാക്കളുടെ ഉപവാസം ഇന്ന്
kERALA NEWS
ക്രമസമാധാനനില; യു.ഡി.എഫ് നേതാക്കളുടെ ഉപവാസം ഇന്ന്
ന്യൂസ് ഡെസ്‌ക്
Saturday, 12th January 2019, 9:19 am

തിരുവനന്തപുരം:സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ക്കുന്ന നടപടികളില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് നേതാക്കളുടെ ഉപവാസം ഇന്ന്. രാവിലെ ഒന്‍പതര മുതല്‍ വൈകീട്ട് വരെ തിരുവനന്തപുരം കവടിയാറിലെ വിവേകാനന്ദ പ്രതിമക്ക് മുന്നിലാണ് സമരം.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാവിലെ ഉപവാസം ഉദ്ഘാടനം ചെയ്യും.

Read Also : ശബരിമല യുവതി പ്രവേശനം; സെക്രട്ടറിയേറ്റ് വളയലും ഉപേക്ഷിച്ച് ബി.ജെ.പി

ശബരിമല വിഷയവുമായി സംസ്ഥാനത്ത് ഉടലെടുത്ത സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ക്രമസമാധാന പ്രശനം ഉയര്‍ത്തിക്കാട്ടി യു.ഡി.എഫ് വീണ്ടും സമരത്തിനിറങ്ങുന്നത്. നേരത്തെ നിരാധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ കവാടത്തില്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ സത്യാഗ്രഹസമരം നടത്തിയിരുന്നു.

വി.എസ്.ശിവകുമാര്‍, എന്‍.ജയരാജ്, പാറക്കല്‍ അബ്ദുള്ള എന്നീ എം.എല്‍.എമാരായിരുന്നു ശബരിമലയലിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സത്യാഗ്രഹം നടത്തിയിരുന്നത്.