എഡിറ്റര്‍
എഡിറ്റര്‍
എസ്.എഫ്.ഐ പിന്മാറിയെങ്കിലും പ്രിന്‍സിപ്പല്‍ രാജിവെക്കുന്നത് വരെ സമരം തുടരും, നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും: സംയുക്ത സമരസമിതി
എഡിറ്റര്‍
Tuesday 31st January 2017 6:34pm

_LAW_ACADEMY

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവെച്ചതായി രേഖാമൂലം വ്യക്തമാക്കുന്നത് വരെ സമരം തുടരുമെന്ന് വ്ദ്യാര്‍ത്ഥി കൂട്ടായ്മ. സമരത്തില്‍ നിന്നു പിന്മാറുന്നതായി എസ്.എഫ്.ഐ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സമരം ശക്തമായി തുരുമെന്ന് കെ.എസ്.യുവും എ.ബി.വി.പിയും ഉള്‍പ്പെടെ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രഖ്യാപിച്ചത്.


Also read രാജസ്ഥാനില്‍ കക്കൂസില്‍ പോകുന്നവര്‍ക്ക് കൂലി പ്രഖ്യാപിച്ച് ഭരണകൂടം: മാസം 2500 രൂപ


21 ദിവസമായി തുടരുന്ന വിദ്യാര്‍ത്ഥി സമരത്തിന്റെ പശ്ചാത്തലത്തില്‍ നാളെ സംസ്ഥാന വ്യാപകമായി  പഠിപ്പ് മുടക്കാനും വിദ്യാര്‍ത്ഥി സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. സമരം പൂര്‍ണ്ണ വിജയമാണെന്ന് എസ്.എഫ്.ഐ പ്രഖ്യാപിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും എസ്.എഫ്.ഐ മുന്നോട്ട് വച്ച ആവശ്യങ്ങള്‍മാത്രമാകും അംഗീകരിച്ചതെന്നും വിദ്യാര്‍ത്ഥി കൂട്ടായ്മ പ്രതികരിച്ചു. എസ്.എഫ്.ഐയ്ക്ക് നല്‍കിയ ഉറപ്പിനെ കുറിച്ച് അറിയില്ലെന്നും ഒരു സംഘടന വിചാരിച്ചാല്‍ സമരം അവസാനിപ്പിക്കാന്‍ കഴിയില്ലെന്നുമാണ് സംയുക്ത സമര സമിതിയുടെയും നിലപാട്.

ഏതു പശ്ചാത്തലത്തിലാണ് ആണ് എസ്.എഫ്.ഐ സമരം അവസാനിപ്പിച്ചതെന്ന് അറിയില്ലെന്നായിരുന്നു എ.ഐ.എസ്.എഫിന്റെ പ്രതികരണം. സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ സമരം തുടരുമെന്നും എ.ഐ.എസ്.എഫ് വ്യക്തമാക്കി. ലോ അക്കാദമി സമരത്തെ മാനേജ്‌മെന്റിനു വേണ്ടി ഒറ്റുകൊടുത്ത എസ്.എഫ്.ഐ നിലപാട് വിദ്യാര്‍ഥി വഞ്ചനയാണെന്നും ലക്ഷ്മി നായര്‍ രാജിവയ്ക്കുംവരെ കെ.എസ്.യു സമരം തുടരുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോയിയും പറഞ്ഞു.

ലക്ഷ്മി നായരെ അധ്യാപിക ഉള്‍പ്പെടെയുള്ള കോളേജിന്റെ എല്ലാ ചുമതലകളില്‍ നിന്നും മാറ്റണമെന്ന തങ്ങളുടെ ആവശ്യം മാനേജ്‌മെന്റ് അംഗീകരിച്ച പശ്ചാത്തലത്തില്‍ 20 ദിവസമായി തുടര്‍ന്നു വന്ന സമരം അവസാനിപ്പിക്കുന്നെന്നായിരുന്നു എസ്.എഫ്.ഐ അറിയിച്ചത്. അഞ്ച് വര്‍ഷത്തേക്ക് എല്ലാ ചുമതലകളില്‍ നിന്നും ലക്ഷ്മി നായരെ മാറ്റി നിര്‍ത്താമെന്നു മാനേജ്‌മെന്റ് ഉറപ്പ് നല്‍കിയെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി വിജിന്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രിന്‍സിപ്പല്‍ രാജിവെക്കുന്നത് വരെ സമരം തുടരാനാണ് മറ്റു സംഘടനകളുടെ തീരുമാനം.

Advertisement