എഡിറ്റര്‍
എഡിറ്റര്‍
പുതിയ പ്രിന്‍സിപ്പലിനു യോഗ്യതയില്ലെന്നു ആരോപണം: വിവാദങ്ങള്‍ അവസാനിക്കാതെ ലോ അക്കാദമി
എഡിറ്റര്‍
Tuesday 31st January 2017 8:05pm

law-academy


ലക്ഷ്മി നായര്‍ക്ക് പകരം മാധവന്‍ പോറ്റി പ്രിന്‍സിപ്പലാകുമെന്ന് അക്കാദമി മാനേജ്‌മെന്റ് ചെയര്‍മാന്‍ നാരയണന്‍ നായര്‍ ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യോഗ്യതയില്ലാത്ത വ്യക്തിയാണ് നാരായണന്‍ നായര്‍ എന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.


തിരുവനന്തപുരം: ലോ അക്കാദമിയുടെ പുതിയ പ്രിന്‍സിപ്പലായി നിയമിക്കുന്ന മാധവന്‍ പോറ്റിയ്ക്ക് മതിയായ യോഗ്യതകളില്ലെന്ന് ആരോപണം. പ്രിന്‍സിപ്പലാകുന്നതിനുള്ള പ്രായപരിധി കഴിഞ്ഞ വ്യക്തിയാണ് മാധവന്‍ പോറ്റിയെന്നും പി.എച്ച്.ഡി യോഗ്യത ഇല്ലാത്ത വ്യക്തിയാണ് ഇയാളെന്നുമാണ് ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.


Also read എസ്.എഫ്.ഐ സമരം അവസാനിപ്പിച്ചതിനെക്കുറിച്ച് തനിക്കറിയല്ല, ലോ അക്കാാദമിയില്‍ പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ല: വി.എസ് 


സര്‍വകലാശാല നിയമപ്രകാരം അണ്‍ എയ്ഡഡ് കോളേജുകളില്‍ പ്രിന്‍സിപ്പലിന്റെ ഉയര്‍ന്ന പ്രായപരിധി 65 വയസ്സാണ് എന്നാല്‍ പുതിയ പ്രിന്‍സിപ്പാളിനു 67 വയസായെന്നാണ് ആരോപണം. പ്രിന്‍സിപ്പലാകാന്‍ പി.എച്ച്.ഡി നിര്‍ബന്ധമാണെന്നിരിക്കെ മാധവന്‍ പോറ്റിക്ക് പി.എച്ച്.ഡി ഇല്ലെന്നും ആരോപണങ്ങളുണ്ട്.

ലക്ഷ്മി നായര്‍ക്ക് പകരം മാധവന്‍ പോറ്റി പ്രിന്‍സിപ്പലാകുമെന്ന് അക്കാദമി മാനേജ്‌മെന്റ് ചെയര്‍മാന്‍ നാരയണന്‍ നായര്‍ ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യോഗ്യതയില്ലാത്ത വ്യക്തിയാണ് നാരായണന്‍ നായര്‍ എന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.

ലോ അക്കാദമിയില്‍ പ്രിന്‍സിപ്പലിനെതിരെ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ സമരത്തെ തുടര്‍ന്നാണ് അഞ്ചു വര്‍ഷക്കാലത്തേക്ക് ലക്ഷ്മി നായരെ മാറ്റി നിര്‍ത്തുന്നതായി മാനേജ്‌മെന്റ് പ്രഖ്യാപിച്ചത്. മാനേജ്‌മെന്റ് തീരുമാനത്തെ തുടര്‍ന്ന് എസ്.എഫ്.ഐ സമരത്തില്‍ നിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ചെങ്കിലും പ്രിന്‍സിപ്പല്‍ രാജിവെക്കുന്നത് വരെ സമരം തുടരാനാണ് മറ്റു വിദ്യാര്‍ത്ഥി സംഘടനകളുടെ തീരുമാനം.

Advertisement