എഡിറ്റര്‍
എഡിറ്റര്‍
പുതിയ മോഡല്‍ ഫോണുകളുമായി മാക്‌സ് വിപണിയില്‍
എഡിറ്റര്‍
Sunday 9th June 2013 5:31pm

maxx-smart-phones

പ്രശസ്ത മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ മാക്‌സ് മൊബൈല്‍ തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണുകള്‍ വിപണിയിലിറക്കി.

എ-എക്‌സ് 8 , എ-എക്‌സ് 9 സെഡ് പേരുകളിലുള്ള മോഡല്‍ ഫോണുകളാണ് പുറത്തിറക്കിയത്. ഈ ഫോണുകള്‍ക്ക്  യഥാക്രമം 8875 രൂപ, 12,375 രൂപ എന്നിങ്ങനെയാണു വില.

Ads By Google

എ എക്‌സ് 8 ഇരട്ടസിം(3ജി, ജി എസ് എം) ഫോണിന് 5 ഇഞ്ച് ടച്ച് ഡിസ്‌പ്ലേയുണ്ട്. 1 ജിഗാഹെട്‌സ് മീഡിയ ടോക്ക്  പ്രോസസര്‍, 512 എംബി റാം, 4 ജിബി ഇന്റേണല്‍ മെമ്മറി, 32 ജിബി വരെയാക്കാവുന്ന മെമ്മറി കാര്‍ഡ് സൗകര്യം, എല്‍ ഇ ഡി ഫ്‌ളാഷോടു കൂടിയ 8 എംപി പിന്‍ കാമറ, 2 എംപി മുന്‍കാമറ എന്നിവയാണ് ഇതിന്റെ സവിശേഷതകള്‍. കൂടാതെ
ആന്‍ഡ്രോയ്ഡ് 4.0 പ്രവര്‍ത്തന സംവിധാനം, 3 ജിബി, വൈഫൈ, ബ്ലൂടൂത്ത്, എഫ്.എം റേഡിയോ എന്നീ സൗകര്യങ്ങളുമുണ്ട്.

എ-എക്‌സ് 9 സെഡ് ഇരട്ട സിം ഫോണിന് 5.3 ടച്ച് സ്ക്രീന്‍, 1.2 ജിഗാ ഹെട്‌സ് ഡ്യൂവല്‍ കോര്‍ മീഡിയടെക് പ്രോസസറിന് 512 റാം ശേഷിയുണ്ട്. മറ്റു സൗകര്യങ്ങള്‍ ആദ്യ ഫോണിലേതു പോലെ തന്നെ.

എന്നാല്‍ പ്രവര്‍ത്തന സംവിധാനം 4.1 ജെല്ലിബീന്‍ ആണ്. രണ്ട്  ഫോണുകള്‍ക്കും ലെതര്‍ കവറും സ്‌ക്രീന്‍ പ്രൊട്ടക്ടറും സൗജന്യമായി ലഭിക്കും.  സാമാര്‍ട്ട് ഫോണുകള്‍ ധാരാളമായി വിപണിയിലിറങ്ങുന്നതിന്റെ പശ്ചാതലത്തിലാണ് പുതിയ മോഡല്‍  ഫോണുകളുമായി മാക്‌സ്  വിപണിയിലെത്തിയത്.

Advertisement