മൂന്നാര്‍ ടൗണില്‍ ഉരുള്‍പ്പൊട്ടല്‍; ഒരാള്‍ മരിച്ചു, നാല് പേര്‍ ഗുരുതരാവസ്ഥയില്‍
kERALA NEWS
മൂന്നാര്‍ ടൗണില്‍ ഉരുള്‍പ്പൊട്ടല്‍; ഒരാള്‍ മരിച്ചു, നാല് പേര്‍ ഗുരുതരാവസ്ഥയില്‍
ന്യൂസ് ഡെസ്‌ക്
Wednesday, 15th August 2018, 1:37 pm

കുമളി: കാലവര്‍ഷം കനത്തതോടെ സംസ്ഥാനത്ത് നാശനഷ്ടങ്ങള്‍ വര്‍ധിക്കുന്നു. ഇടുക്കി മൂന്നാറില്‍ ഉരുള്‍പ്പൊട്ടിയതായി റിപ്പോര്‍ട്ടുകള്‍.

ഉരുള്‍പ്പൊട്ടലില്‍ ഒരാള്‍ മരിച്ചു. അപകടത്തില്‍പ്പെട്ട നാലു പേരേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശത്തെ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.

അതേസമയം ഇടുക്കി ടൗണില്‍ വെള്ളം കയറിയതിനാല്‍ പ്രദേശവാസികളെ എല്ലാം ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയിരിക്കുകയാണ്.