Administrator
Administrator
വി.എസ്സിന്റെ ബന്ധുവിന് ഭൂമി അനുവദിച്ചത് റദ്ദാക്കി
Administrator
Wednesday 1st June 2011 2:28pm

ummenchandiതിരുവനന്തപുരം:മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ബന്ധുവിന് ഭൂമി അനുവദിച്ചത് റദ്ദാക്കി. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് റദ്ദാക്കിക്കൊണ്ടുള്ള തീരുമാനമെടുത്തത്.

ക്രമക്കേടുകളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ഭൂമി സര്‍ക്കാരിലേക്കു തിരിച്ചെടുക്കുമെന്നും സൂചനയുണ്ട്.

അനധികൃതമായി ഭൂമി പതിച്ചുനല്‍കുന്നതില്‍ വി.എസ്സും മുന്‍ മന്ത്രി കെ.പി രാജേന്ദ്രനും താല്‍പര്യം കാണിച്ചുവെന്ന് തെളിവുകള്‍ വ്യക്തമാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വി.എസ്സിന്റെ ബന്ധു സോമന് കാസര്‍കോട് ജില്ലയില്‍ 2.3 ഏക്കര്‍ ഭൂമി അനുവദിച്ചിരുന്നു.ബന്ധുവിന് ഭൂമി നല്‍കിയതില്‍ ചട്ടവിരുദ്ധമായി ഒന്നുമില്ലെന്നും വിമുക്തഭടന്‍മാര്‍ക്കു ഭൂമി നല്‍കാനുള്ള വ്യവസ്ഥയനുസരിച്ചാണ് പതിച്ചുനല്‍കിയതെന്നും വി.എസ് വ്യക്തമാക്കിയിരുന്നു.

പ്രതിപക്ഷത്തിരുന്ന സമയത്ത് മുന്‍സര്‍ക്കാരിനെതിരെ ഉന്നയിച്ചിരുന്ന ആരോപണങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന തീരുമാനത്തെത്തുടര്‍ന്നാണ് നടപടി.

മന്ത്രിസഭായോഗത്തിലെ മറ്റ് തീരുമാനങ്ങള്‍
1- മലയാളം ഈവര്‍ഷം തന്നെ ഒന്നാം ഭാഷയാക്കാന്‍ നടപടി.

2-സംസ്ഥാനത്തെ എല്ലാവര്‍ക്കും ഒരുവര്‍ഷത്തിനകം ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും.

3-എല്ലാ ജില്ലകളിലും പദ്ധതി നടപ്പാക്കാനായി 31 തസ്തികകള്‍ രൂപീകരിക്കും.

4-കേന്ദ്രസര്‍ക്കാറിന്റെ പദ്ധതിയില്‍ വരുന്ന ബി.പി.എല്‍ വിഭാഗക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് എടുക്കാനായി 150 രൂപനല്‍കും.

Advertisement