എഡിറ്റര്‍
എഡിറ്റര്‍
നിതീഷ് കുമാറിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി സ്ഥാനം മോഹിച്ച്: ലാലു പ്രസാദ്
എഡിറ്റര്‍
Friday 5th October 2012 12:22am

ഭഗല്‍പൂര്‍: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രധാനമന്ത്രി മോഹവുമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആര്‍.ജെ.ഡി അധ്യക്ഷനും ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്. ബീഹാറിന് പ്രത്യേക പദവി വേണമെന്ന ആവശ്യം ഈ ആഗ്രഹപൂര്‍ത്തീകരണത്തിന്  ആവശ്യമായ രീതിയിലേക്ക് സ്വയം വളര്‍ത്താനുള്ള രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും ലാലു പറഞ്ഞു.

Ads By Google

സംസ്ഥാനത്ത് നടക്കുന്ന പരിവര്‍ത്തന്‍ യാത്രയുടെ ഭാഗമായി ഭഗല്‍പൂരിലെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബീഹാറിന് പ്രത്യേക പദവി വേണമെന്ന ആവശ്യം മുഖ്യമന്ത്രിയുടെ വ്യക്തിപരവും രാഷ്ട്രീയപരവുമായ അജണ്ടയുടെ ഭാഗം മാത്രമാണ്. ഈ അജണ്ട ഉപയോഗപ്പെടുത്തി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി മാറുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.

എന്നാല്‍ പ്രധാനമന്ത്രി പദമെന്ന അദ്ദേഹത്തിന്റെ മോഹം ഒരു മരീചികയായി അവശേഷിക്കും സംസ്ഥാനത്ത് എന്‍.ഡി.എ സഖ്യത്തെ വീണ്ടും അധികാരത്തിലേറ്റുക വഴി തങ്ങള്‍ ചെയ്ത തെറ്റ് ജനങ്ങള്‍ക്ക് ഇപ്പോള്‍ ബോധ്യമായിട്ടുണ്ട്. സര്‍ക്കാര്‍ ഇപ്പോള്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചുകൊണ്ടിരിക്കുകയാണ്.

അധികാര്‍ യാത്രയുമായി ജനങ്ങളെ സമീപിച്ച മുഖ്യമന്ത്രി നിതീഷ് കുമാര്‍ നേരിടേണ്ടി വന്ന ജനകീയ പ്രതിഷേധം ജനങ്ങളുടെ തിരിച്ചറിവിനെയാണ് സൂചിപ്പിക്കുന്നത്. നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞിരിക്കുകയാണെന്നും ലാലു പ്രസാദ് പറഞ്ഞു. സംസ്ഥാനത്തിന് പ്രത്യേക പദവിയെന്ന കാര്യത്തില്‍ നിതീഷ് കുമാര്‍ വ്യത്യസ്ത നിലാപാടുകളാണ് സ്വീകരിച്ചിട്ടുള്ളതെന്നും ലാലു പ്രസാദ് യാദവ് ആരോപിച്ചു.

Advertisement