ബിജു മേനോന്റെ ജന്മദിനത്തില്‍ 'ലളിതം സുന്ദരം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്ത് അണിയറ പ്രവര്‍ത്തകര്‍
Malayalam Cinema
ബിജു മേനോന്റെ ജന്മദിനത്തില്‍ 'ലളിതം സുന്ദരം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്ത് അണിയറ പ്രവര്‍ത്തകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 9th September 2021, 1:26 pm

വലിയൊരു ഇടവേളക്ക് ശേഷം ബിജു മേനോന്‍ – മഞ്ജു വാര്യര്‍ ജോഡി വീണ്ടും ഒന്നിക്കുന്ന ‘ലളിതം സുന്ദരം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി അണിയറ പ്രവര്‍ത്തകര്‍.

ബിജു മേനോന്റെ ജന്മദിനമായ ഇന്നാണ് പോസ്റ്റര്‍ റിലീസാക്കിയത്. മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ‘ ലളിതം സുന്ദരം ‘. സെഞ്ച്വറിയുടെ സഹകരണത്തോടെ മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ഇത്.

പി. സുകുമാര്‍, ഗൗതം ശങ്കര്‍ എന്നിവരാണ് ‘ ലളിതം സുന്ദരം ‘ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. പ്രമോദ് മോഹനാണ് തിരക്കഥ സംഭാഷണം.

ബി. കെ. ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് ബിജി ബാലാണ് സംഗീതം നല്‍കുന്നത്. സൈജു കുറുപ്പ്, സുധീഷ്, അനു മോഹന്‍, രഘുനാഥ് പലേരി, വിനോദ് തോമസ്സ്, സറീന വഹാബ്, ദീപ്തി സതി, ആശാ അരവിന്ദ്, അഞ്ജന അപ്പുക്കുട്ടന്‍, മാസ്റ്റര്‍ ആശ്വിന്‍ വാര്യര്‍, ബേബി തെന്നല്‍ അഭിലാഷ്, തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

എഡിറ്റര്‍-ലിജോ പോള്‍. നിര്‍മ്മാണം-മഞ്ജു വാര്യര്‍, കൊച്ചുമോന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍, ബിനീഷ് ചന്ദ്രന്‍, ബിനു ജി , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-എ ഡി ശ്രീകുമാര്‍, കല-എം ബാവ, മേക്കപ്പ്-റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം-സമീറ സനീഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-വാവ, അസ്സോസിയേറ്റ് ഡയറക്ടര്‍-എ.കെ രജിലീഷ്, മണ്‍സൂര്‍ റഷീദ് മുഹമ്മദ്, ലിബെന്‍ അഗസ്റ്റിന്‍ സേവ്യര്‍, അസിസ്റ്റന്റ് ഡയറക്ടര്‍-മിഥുന്‍ ആര്‍.

വണ്ടിപെരിയാര്‍, കുമളി, വാഗമണ്‍, എറണാകുളം എന്നിവിടങ്ങളിലായിട്ടാണ് ‘ലളിതം സുന്ദരം’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. സെഞ്ച്വറി ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Lalitham Sundaram Biju Menon Movie Poster Released