ഒരു പൂച്ച, കൂടെ സൗബിനും മംമ്തയും; ലാല്‍ ജോസിന്റെ പുതിയ ചിത്രം 'മ്യാവൂ'; ട്രെയ്‌ലര്‍ പുറത്തുവിട്ടു
Entertainment news
ഒരു പൂച്ച, കൂടെ സൗബിനും മംമ്തയും; ലാല്‍ ജോസിന്റെ പുതിയ ചിത്രം 'മ്യാവൂ'; ട്രെയ്‌ലര്‍ പുറത്തുവിട്ടു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 10th December 2021, 9:11 pm

കൊച്ചി: ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മ്യാവൂ’വിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. സൗബിനും മംമ്ത മോഹന്‍ദാസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഒരു പൂച്ചയും പ്രധാന കഥാപാത്രമാവുന്നുണ്ട്.

ആലുവക്കാരനായ ഗ്രോസറി നടത്തിപ്പുകാരന്‍ ദസ്തകിറിന്റെയും ഭാര്യയുടെയും മൂന്ന് മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്.

അറബിക്കഥ, ഡയമണ്ട് നെക്ലേസ്, വിക്രമാദിത്യന്‍ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ലാല്‍ജോസിന് വേണ്ടി ഡോ. ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണിത്.

പ്രവാസി കുടുംബത്തിന്റെ ‘മ്യാവു’ പൂര്‍ണമായും റാസല്‍ഖൈമയില്‍ ചിത്രീകരിക്കുന്ന ചിത്രം കൂടിയാണ്. തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ്സ് തിരുവല്ല നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മല്‍ സാബുവാണ്.

സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസാണ് സംഗീതം.ലൈന്‍ പ്രൊഡ്യുസര്‍ – വിനോദ് ഷൊര്‍ണ്ണൂര്‍, കല – അജയന്‍ മങ്ങാട്, മേക്കപ്പ് – ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റ്യൂം ഡിസൈന്‍ – സമീറ സനീഷ്.

സ്റ്റില്‍സ് – ജയപ്രകാശ് പയ്യന്നൂര്‍, എഡിറ്റര്‍ – രഞ്ജന്‍ എബ്രാഹം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – രഘു രാമ വര്‍മ്മ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – രഞ്ജിത്ത് കരുണാകരന്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Lal Jose's new movie 'Meow'; The trailer has been released