എഡിറ്റര്‍
എഡിറ്റര്‍
‘സംഘടന രൂപീകരിച്ചത് ഭൂരിഭാഗം നടിമാരോടും ആലോചിക്കാതെ;’ വിമണ്‍ ഇന്‍ സിനിമാ കളക്റ്റീവിനെതിരെ ലക്ഷ്മിപ്രിയ
എഡിറ്റര്‍
Thursday 3rd August 2017 5:57pm


കോട്ടയം: നടിമാരുടെ കൂട്ടായ്മയായ വിമണ്‍ കളക്റ്റീവിനെതിരെ തുറന്നടിച്ച് നടി ലക്ഷ്മിപ്രിയ. ഇങ്ങനൊരു കtട്ടായ്മ ഉണ്ടാക്കിയത് ഭൂരിഭാഗം നടിമാരും അറിയാതെയാണെന്നും ഇരുപതോളം പേര്‍ മാത്രമെ സംഘടനയിലുള്ളുവെന്നും നടി പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

മാധ്യമങ്ങളിലൂടയും ഫേസ്ബുക്കിലൂടെയുമുള്ള കേട്ടറിവ് മാത്രമേ സംഘടനയെ കുറിച്ചുള്ളൂ. ഭൂരിഭാഗം നടിമാര്‍ക്കും സംഘടനയുടെ ഉദ്ദേശമെന്തെന്നറിയില്ല. വിമണ്‍ ഇന്‍ സിനിമ കളക്റ്റീവിന്റെ പല നിലപാടുകളോടും വ്യക്തിപരമായി യോജിപ്പുണ്ട്.


Also Read :“റംസാനിലെ ചന്ദ്രികയോ..?” രാജ്യസഭയില്‍ നാളുകള്‍ക്ക് ശേഷം ഹാജരായ സച്ചിനെ ട്രോളി ട്വിറ്റര്‍ ലോകം


മലയാള സിനിമയില്‍ സിറ്റിംഗ് ജഡ്ജിന്റെ കീഴില്‍ ഒരു പീഡനവിരുദ്ധസെല്‍ വേണമെന്ന് അഭിപ്രായമില്ലെന്നും ലക്ഷ്മിപ്രിയ വ്യക്തമാക്കി.

കൊച്ചിയില്‍ നടിക്ക് നേരെയുണ്ടായ പീഡനശ്രമത്തിന് ശേഷം പെട്ടന്നായിരുന്നു നടിമാരുടെ കൂട്ടായ്മയുടെ പിറവി. ഇന്ത്യയില്‍ തന്നെ ഇത്തരമൊരു കൂട്ടായ്മ ആദ്യമായായിരുന്നു.

റീമാ കല്ലിംഗല്‍, മഞ്ജു വാര്യര്‍, രമ്യ നമ്പീശന്‍, ബീനാ പോള്‍, വിധു വിന്‍സന്റ്, പാര്‍വ്വതി തുടങ്ങിയവരാണ് സംഘടനയുടെ പ്രതിനിധികള്‍. അമ്മ, ഫെഫ്ക്ക തുടങ്ങിയ സംഘടനങ്ങള്‍ക്ക് ബദലായല്ല ഈ സംഘടന എന്ന് അംഗങ്ങള്‍ വ്യക്തമാക്കിയിരുന്നു.

കലാനിലയത്തിന്റെ ഹിഡുംബി എന്ന നാടകത്തിനു മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

Advertisement