എഡിറ്റര്‍
എഡിറ്റര്‍
ലോ അക്കാദമിക്കെതിരെ ഗുരുതര കണ്ടെത്തലുകള്‍ : ലക്ഷ്മി നായരെ പരീക്ഷാചുമതലകളില്‍ നിന്നും ഡീബാര്‍ ചെയ്‌തേക്കും
എഡിറ്റര്‍
Saturday 28th January 2017 11:45am

lakshmi89

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ പരീക്ഷാ ചുമതലകളില്‍ നിന്ന് അഞ്ച് വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്യാന്‍ സിന്‍ഡിക്കേറ്റ് ഉപസമിതി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ.

ലോ അക്കാദമിയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ കേരള സര്‍വകലാശാല നിയോഗിച്ച ഉപസമിതിയുടെ റിപ്പോര്‍ട്ട് സിന്‍ഡിക്കറ്റിന് കൈമാറി. ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ സ്വജനപക്ഷപാതത്തിന് തെളിവുണ്ടെന്നും ഗുരുതരമായ ചട്ടലംഘനങ്ങളാണ് ലക്ഷ്മി നടത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലക്ഷ്മി നായര്‍ക്ക് താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നു, ഭാവി മരുമകള്‍ക്ക് അനധികൃതമായി മാര്‍ക്ക് അനുവദിച്ചു, മെറിറ്റ് അട്ടിമറിക്കപ്പെട്ടു, ജാതിയും മതവും നിറവും പറഞ്ഞ് വിദ്യാര്‍ഥികളെ അവഹേളിച്ചു, ഹാജര്‍ രേഖകളില്‍ കൈകടത്തി തുടങ്ങി നിരവധി ചട്ടലംഘനങ്ങളാണ് ലക്ഷ്മി നായര്‍ക്കെതിരെ ഉപസമിതി കണ്ടെത്തിയിരിക്കുന്നത്.

ലക്ഷ്മി നായരുടെ ഭാവി മരുമകള്‍ അനുരാധ നായര്‍ക്ക് ഇല്ലാത്ത ഹാജറും ഇന്റേണല്‍ മാര്‍ക്കും നല്‍കിയെന്നും 50 ശതമാനം പോലും ഹാജരില്ലാതിരുന്നിട്ടും പരീക്ഷ എഴുതാന്‍ അനുമതി നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അനുരാധയുടെ പരീക്ഷാ ഫലം റദ്ദു ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.


ലോ അക്കാദമിയിലെ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഹാജര്‍ രേഖകള്‍ ഉപസമിതിക്ക് നല്‍കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഇന്റേണല്‍ മാര്‍ക്കില്‍ ക്രമക്കേട് നടത്തിയ ലക്ഷ്മി നായര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് സിന്‍ഡിക്കേറ്റ് അംഗം ജോണ്‍സണ്‍ എബ്രഹാം ഗവര്‍ണര്‍ക്ക് കത്തയച്ചു. സര്‍ക്കാര്‍ ലോ അക്കാദമിയുടെ ഭൂമി പിടിച്ചെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഹോസ്റ്റലിലെ സിസി ടിവി ക്യാമറകള്‍ പെണ്‍കുട്ടികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും അസുഖ ബാധിതരായ വിദ്യാര്‍ഥികളെ പുറത്താക്കുമെന്ന് മാനേജ്മെന്റ് ഭീഷണിപ്പെടുത്തിയിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോ അക്കാദമിയില്‍ ഗുരുതരമായ ചട്ടലംഘനം നടന്നിട്ടുണ്ട്. വിദ്യാഭ്യാസപരമായ കാര്യങ്ങളില്‍ സര്‍വകലാശാല നിര്‍ദേശിച്ചിരുന്നവയില്‍ കടകവിരുദ്ധമായ കാര്യങ്ങളാണ് ലോ അക്കാദമിയില്‍ നടക്കുന്നത്. വീഴ്ചകള്‍ക്കുള്ള പ്രധാന ഉത്തരവാദി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരാണ്. തെറ്റായ ഭരണനടപടികള്‍, ഭരണത്തിലെ വീഴ്ചകള്‍ തുടങ്ങിയവ റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞിട്ടുണ്ട്.

ഡോ. ലക്ഷ്മി നായരെ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ക്രിമിനല്‍ കേസെടുക്കണമെന്നും പ്രത്യേക റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. സര്‍വകലാശാല പരിധിയില്‍ വരുന്ന വിഷയങ്ങളില്‍ എന്ത് നടപടി വേണമെന്നതില്‍ സിന്‍ഡിക്കറ്റ് അന്തിമ തീരുമാനമെടുക്കും.

ലോ അക്കാദമി പ്രിന്‍സിപ്പല്‍ ഡോ. ലക്ഷ്മി നായര്‍ രാജിവെയ്ക്കണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ രണ്ടാഴ്ചയിലേറെയായി സമരം നടത്തുകയാണ്. ഇന്റേണല്‍ മാര്‍ക്ക്, പ്രിന്‍സിപ്പല്‍ നടത്തുന്ന മാനസിക പീഡനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംയുക്ത സമര സമിതി ഉയര്‍ത്തുന്നത്. സമരം ശക്തമായി തുടരുന്നതിനിടെയാണ് ഇക്കഴിഞ്ഞ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ സിന്‍ഡിക്കറ്റ് ഉപസമിതി ലോ അക്കാദമിയിലെത്തി തെളിവെടുത്തത്. വിദ്യാര്‍ത്ഥിനികളുടേത് ഉള്‍പ്പടെ നൂറുകണക്കിന് പരാതികളാണ് ഉപസമിതിക്ക് മുന്നില്‍ ലഭിച്ചത്. ഇതിന്റെ

Advertisement