എഡിറ്റര്‍
എഡിറ്റര്‍
ലക്ഷദ്വീപില്‍ ഒരു ലിറ്റര്‍ പെട്രോളിന് വില 200 രൂപ
എഡിറ്റര്‍
Tuesday 16th October 2012 12:00am

കൊച്ചി: ലക്ഷദ്വീപിലെ പെട്രോളിന്റെ വില കേട്ടാല്‍ ആരുമൊന്ന് ഞെട്ടും. 200 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ ലക്ഷദ്വീപിലെ വില. പെട്രോളിന്റെ മാത്രം സ്ഥിതിയല്ല ഇത് നിത്യോപയോഗ സാധനങ്ങള്‍ക്കും പൊളളുന്ന വില തന്നെയാണിവിടെ.

Ads By Google

ദ്വീപിലേക്ക് പട്രോളും ഡീസലുമൊന്നും കാര്യമായ സൗകര്യമില്ലെന്നതാണ് വില വര്‍ധിക്കാനുള്ള പ്രധാന കാരണം. നിയമമനുസരിച്ച് പായ്ക്കപ്പലില്‍ പെട്രോളും ഡീസലും കൊണ്ടുവരാന്‍ പാടില്ലെങ്കിലും ദ്വീപുകാര്‍ക്ക് മറ്റ് വഴികളൊന്നുമില്ലാത്തതിനാല്‍ മഞ്ചു എന്ന പായ്കപ്പലിലാണ് ഇന്ധനം എത്തിക്കുന്നത്.

ജീവിക്കാന്‍ ദുസ്സഹമായ സ്ഥലമെന്നാണ് ലക്ഷദ്വീപിലെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന ഡപ്യൂട്ടി ഡയറക്ടര്‍ കോമലം കോയ. സ്വന്തം ദ്വീപിനെ വിശേഷിപ്പിക്കുന്നത്. ദ്വീപിലേയ്ക്ക് ചരക്കെത്തിക്കാന്‍ ബാര്‍ജുകളുണ്ടെങ്കിലും പത്ത് ദ്വീപിലേയ്ക്കും സാധനങ്ങള്‍ എത്തിക്കാന്‍ ഇവ അപര്യാപ്തമാണ്.

മരുന്നിലെ മായയാണ് ദ്വീപുകാര്‍ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്‌നം. നിലവാരമില്ലാത്ത മരുന്നുകളും ഉള്ളവയ്ക്ക് കത്തുന്ന വിലയും ദ്വീപുകാരുടെ ജീവിതം ദുസ്സഹമാക്കുന്നു. ദ്വീപിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ അധികൃതരെ നിരവധി തവണ അറിയിച്ചെങ്കിലും യാതൊരു നടപടിയും എടുത്തില്ലെന്നും കോയ ആരോപിച്ചു.

ലക്ഷദ്വീപ് ഡിസേബിള്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ അംഗങ്ങള്‍ക്കൊപ്പം കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisement