ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
national news
യുവതിയെ ബലാത്സംഗം ചെയ്ത് സ്വകാര്യ ഭാഗങ്ങളില്‍ ഇരുമ്പ് ദണ്ഡ് കയറ്റി; മുന്‍ഭര്‍ത്താവ് അറസ്റ്റില്‍
ന്യൂസ് ഡെസ്‌ക്
Friday 9th November 2018 1:04pm

ജാര്‍ഖണ്ഡ്: മുന്‍ഭര്‍ത്താവും സുഹൃത്തുകളും ചേര്‍ന്ന് ബലാത്സംഗം ചെയ്ത യുവതി മരിച്ചു. പീഡനശേഷം സ്വകാര്യഭാഗങ്ങളില്‍ ഇരുമ്പ് കയറ്റിയതായും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ജാര്‍ഖണ്ഡിലെ ജമതാര ജില്ലയിലാണ് സംഭവം. ബുധനാഴ്ച രാത്രി കാളീ പൂജയോടനുബന്ധിച്ച് നാടകം കാണാന്‍ പോയതായിരുന്നു യുവതി. തിരിച്ചുവരുന്ന വഴിയില്‍ യുവതിയെ ബലം പ്രയോഗിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവശേഷം സ്വകാര്യ ഭാഗങ്ങളില്‍ ഇരുമ്പ് ദണ്ഡ് കുത്തിക്കയറ്റിയതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ബി.എന്‍. സിങ് പറഞ്ഞു.

ALSO READ: ശബരിമല തീര്‍ത്ഥാടനത്തില്‍ അനുമതി തേടി പൊലീസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് 10 നും 50 നും ഇടയിലുള്ള 550 യുവതികള്‍

പിറ്റേന്ന് രാവിലെ യുവതിയുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ നാരായണ്‍പുര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. ഗുരുതരാവസ്ഥയായതിനാല്‍ ജംതാര സദര്‍ ആശുപത്രിയിലേക്ക് യുവതിയെ മാറ്റി. ചികിത്സക്കിടെയാണ് യുവതി മരിച്ചത്.

മുന്‍ഭര്‍ത്താവാണ് സംഭവത്തിന് പുറകിലെന്ന് നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. ഭര്‍ത്താവിനേയും സുഹൃത്തുക്കളേയും പൊലീസ് അറസ്റ്റ് ചെയ്തു.

Advertisement