കിടിലന്‍ ലുക്കില്‍ ലാഡയുടെ 4X4 വിഷന്‍ കണ്‍സെപ്റ്റ്
Car
കിടിലന്‍ ലുക്കില്‍ ലാഡയുടെ 4X4 വിഷന്‍ കണ്‍സെപ്റ്റ്
ന്യൂസ് ഡെസ്‌ക്
Sunday, 2nd September 2018, 4:49 pm

2018 മോസ്‌കോ ഇന്റര്‍നാഷ്ണല്‍ ഓട്ടോ ഷോയില്‍ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ മോഡലാണ് ലാഡ 4X4 വിഷന്‍ കണ്‍സെപ്റ്റ്. കമ്പനിയുടെ ഭാവി ഡിസൈന്‍ സങ്കല്‍പങ്ങളിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണിത്.

നേരത്തെ നിവ, Vaz-212 എന്നീ പേരുകളിലാണ് 4X4 എസ്.യു.വി പുറത്തെത്തിയത്. റെനോ ഉടമസ്ഥതയിലുള്ള ലാഡയുടെ ചീഫ് ഡിസൈനറായ ബ്രിട്ടന്‍ സ്റ്റീവ് മാട്ടിനാണ് 4X4 വിഷന്‍ എസ്.യു.വി. രൂപകല്‍പന ചെയ്തത്.

Read:  പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ പാസ്റ്റര്‍ പിടിയില്‍

X രൂപത്തിലുള്ള ഗ്രില്‍, X രൂപത്തിലുള്ള എല്‍.ഇ.ഡി ഹെഡ്‌ലാമ്പ്, 3D രൂപത്തിലുള്ള വശങ്ങള്‍, സ്പോര്‍ട്ടി വീല്‍, വലിയ പനോരമിക് സണ്‍റൂഫ്, 220V സോക്കറ്റ് തുടങ്ങി ഫീച്ചേഴ്സിനൊപ്പം കരുത്തന്‍ പരിവേഷം ആവകാശപ്പെടാനുണ്ട് ലാഡ 4X4 വിഷന്.

4.2 മീറ്റര്‍ പ്ലാറ്റ്ഫോമിലാണ് 5 ഡോര്‍ ലാഡയുടെ നിര്‍മാണം. ദുര്‍ഘടമായ പാതകള്‍ പിന്നിടാന്‍ ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സിനായി 21 ഇഞ്ച് വീലാണ് വാഹനത്തില്‍ നല്‍കിയത്.

അതേസമയം 4X4 വിഷന്റെ മെക്കാനിക്കല്‍ ഫീച്ചേഴ്സ് സംബന്ധിച്ച കാര്യങ്ങളൊന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല. 2021-2022 കാലയളവില്‍ മാത്രമേ 4X4 പ്രൊഡക്ഷന്‍ യൂണിറ്റിന്റെ നിര്‍മാണം ലാഡ ആരംഭിക്കുകയുള്ളു.