കൃത്രിമ അന്നനാളം; എലികളില്‍ നടത്തിയ പരീക്ഷണം വിജയിച്ചു
Health Tips
കൃത്രിമ അന്നനാളം; എലികളില്‍ നടത്തിയ പരീക്ഷണം വിജയിച്ചു
ന്യൂസ് ഡെസ്‌ക്
Wednesday, 17th October 2018, 3:19 pm

ലണ്ടന്‍:ഗ്രെയിറ്റ് ഓര്‍മണ്ട് ആശുപത്രിയിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ച കൃത്രിമ അന്നനാളം എലികളില്‍ പരീക്ഷിച്ച് വിജയിച്ചു. ഭാവിയില്‍ മനുഷ്യരില്‍ , പ്രത്യേകിച്ചും കുട്ടികളില്‍ ഇത് സഹായകമാകും എന്നാണ് ഇവരുടെ പ്രതീക്ഷ.

എലിയുടെ അന്നനാളത്തില്‍ നിന്നും കോശങ്ങള്‍ എടുത്താണ് അന്ന നാളം വികസിപ്പിച്ചത്. എലികളുടെ ശരീരത്തിലെ മസിലുകളും ഇതിനായി ഉപയോഗിച്ചു. ഭക്ഷണം വയറിലേക്ക് ഇറക്കാന്‍ സഹായിക്കുന്ന ചലനം സൃഷ്ടിക്കാന്‍ ഇതിന് കഴിയും.

Also Read:  ശബരിമല; ഭക്തരെ തടയുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്ത് നീക്കാന്‍ ഡി.ജി.പിയുടെ നിര്‍ദ്ദേശം

ലോകത്തിലെ 3000 കുട്ടികളില്‍ ഒരാള്‍ അന്നനാളത്തിന് തകരാറോട് കൂടിയാണ് ജനിക്കുന്നത് എന്ന് കണക്കുകള്‍ പറയുന്നു. ഇത്തരം സാഹചര്യത്തില്‍ കൃത്രിമ അന്നനാളം കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കും എന്ന് പ്രൊഫ. പൈലോ ഡി കോപ്പി പറയുന്നു.

കൃത്രിമ അവയവങ്ങള്‍ ജനിപ്പിക്കുന്ന ശാസത്രങ്ങളില്‍ ഇതൊരു കുതിപ്പാകുമെന്നും അദ്ദേഹം പറയുന്നു. ഈസോഫേഗല്‍ അട്രേഷ്യ എന്ന രോഗത്തിനള്ള ചികിത്സയായി ഇത് മാറാം.