സ്പോര്‍ട്സ് ഡെസ്‌ക്
സ്പോര്‍ട്സ് ഡെസ്‌ക്
2018 fifa world cup
പരിശീലനത്തിനിടെ കാലിന് പരിക്കേറ്റ എംബാപെ വിശ്രമത്തില്‍; ഫ്രഞ്ച് ഫുട്‌ബോള്‍ ലോകം ഞെട്ടലില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday 13th June 2018 10:08am

ഫുട്‌ബോള്‍ പ്രേമികളുടെ മാമാങ്കത്തിന് ഒരുദിവസം ശേഷിക്കെ ഫ്രാന്‍സിന്റെ ലോകകപ്പ് സ്വപ്‌നങ്ങള്‍ക്ക് ആഘാതമായി ടീമിന്റെ സൂപ്പര്‍ താരം കെയിലന്‍ എംബാപെയ്ക്ക് പരിക്കേറ്റു. ലോകകപ്പിനായുള്ള പരിശീലനത്തിനിടെയാണ് എംബാപെയുടെ കാല്‍ക്കുഴകള്‍ക്ക് പരിക്കേറ്റത്.

പ്രതിരോധ നിരയിലെ ആദില്‍ റാമിയെ വീഴ്ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായിരിക്കുന്നത്.

ലോകകപ്പില്‍ ഫ്രാന്‍സിന്റെ പ്രധാന താരമാണ് പരിക്കേറ്റ എംബാപെ എന്ന പത്തൊമ്പതുകാരന്‍. ഫ്രാന്‍സിന്റെ മുന്നേറ്റനിരയിലെ ആദ്യ പതിനൊന്നില്‍ സ്ഥാനമുറപ്പിച്ച താരം കൂടിയാണ് എംബാപെ.

എന്നാല്‍ ലോകകപ്പില്‍ താന്‍ തിരിച്ചെത്തുമെന്നും തന്റെ പരിക്കുകള്‍ പ്രശ്‌നമല്ലെന്നും എംബാപെ ആരാധകരോട് പറഞ്ഞു. പരിക്ക് പറ്റിയതില്‍ പ്രതിരോധ നിര താരമായ റാമിയെ കുറ്റപ്പെടുത്തരുതെന്നും എംബാപെ ആരാധകരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

നാളെ ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങാനിരിക്കുകയാണ്. ശനിയാഴ്ചയാണ് ഫ്രാന്‍സ് കളത്തിലിറങ്ങുക. ഓസ്‌ട്രേലിയയാണ് ഫ്രാന്‍സിന്റെ ആദ്യ എതിരാളി.

Advertisement