എഡിറ്റര്‍
എഡിറ്റര്‍
കുവൈറ്റില്‍ ഇഖ്‌റഅ് മോറല്‍ സ്‌കൂള്‍ ആരംഭിച്ചു
എഡിറ്റര്‍
Wednesday 11th June 2014 3:02pm

kuwait-kerla-islahi

കുവൈറ്റ് സിറ്റി: കുവൈറ്റ് കേരള ഇസ്‌ലാഹി സെന്റര്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ വിദ്യാര്ത്ഥികള്‍ക്ക് വേണ്ടി കുവൈറ്റ് ഔഖാഫ് മന്ത്രാലയത്തിന്റെ സഹകരണത്തോടെ നടത്തിവരുന്ന സമ്മര്‍ ക്യാമ്പിന്റെ ഉദ്ഘാടനം എം.എസ്.എം. സംസ്ഥാന പ്രസിഡന്റും ഔഖാഫ് മന്ത്രാലയത്തിന്റെ അതിഥിയായി കുവൈത്തിലെത്തിയ ടി.കെ.ത്വല്ഹത് സ്വലാഹി ഉദ്ഘാടനം ചെയ്തു.

വിജ്ഞാനവിസ്‌ഫോടനത്തിന്റെയും സാങ്കേതിക മുന്നേറ്റങ്ങളുടെയും പുതിയ ലോകത്ത് മനുഷ്യര്‍ നേരിടുന്ന പ്രതിസന്ധികള്‍ക്കുള്ള പരിഹാരം ധാര്മിക വിദ്യാഭ്യാസം കരഗതമാക്കിയ ഒരു പുതിയ സമൂഹത്തിന്റെ രൂപപ്പെടുത്തലിലൂടെ മാത്രമേ സാധിക്കുകയുള്ളുവെന്ന്  അദ്ദേഹം പറഞ്ഞു.

കൗമാരപ്രായത്തിലുള്ള വിദ്യാര്ത്ഥികള്ക്കായി ഒഴിവുകാലം ക്രിയാത്മകമാക്കാനും വിശ്വാസ സ്വഭാവ സംസ്‌കരണത്തിനും വ്യക്തിത്വ വികാസത്തിനുമുതകുന്ന ഇഖ്‌റഅ് മോറല് സ്‌കൂളുകള്‍ ഏറെ പ്രയോജനകരമാണെന്നും ഇത്തരം സംരംഭം എല്ലാവരും ഉപയോഗപ്പെടുത്തണമെന്നും സ്വലാഹി ആഹ്വാനം ചെയ്തു.

ത്വല്ഹത് സ്വലാഹി മുതിര്ന്ന കുട്ടികളുടെ ബാച്ചിനും എം.എസ്.എം. കാമ്പസ് വിംഗ് ചെയര്‍മാനും ഔഖാഫ് മന്ത്രാലയത്തിന്റെ അതിഥിയായി കുവൈത്തിലെത്തിയ പി.കെ.അംജദ് മദനി ചെറിയ കുട്ടികളുടെ ബാച്ചിനും നേതൃത്വം നല്കി.

സെന്റര്‍പ്രബോധകന്മാരായ അബ്ദുള്‍ കബീര് സ്വലാഹി, മുജീബ് റഹ്മാന്‍ സ്വലാഹി, ഇസ്‌ളാഹി സെന്റര് വിദ്യാഭ്യാസ സെക്രട്ടറി മുഹമ്മദ് അസ്ലം കാപ്പാട്, അസി. വിദ്യാഭ്യാസ സെക്രട്ടറി നജ്മല് തിരൂര്, ടി.എം. സ്‌നേമല്‍ എരഞ്ഞിക്കല്‍്, അബ്ദുള്‍ അസീസ് നരക്കോട്, ഹാഫിദ് സാലിഹ് സുബൈര് എന്നിവര് സ്‌കൂളിന്റെ പ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്കി.

Advertisement