'മണ്‍കൂടില്‍ ഓര്‍മ്മപക്ഷി തേടുന്നു'; കുരുതിയിലെ ഗാനം പുറത്ത്, ഏറ്റെടുത്ത് ആരാധകര്‍
Movie Day
'മണ്‍കൂടില്‍ ഓര്‍മ്മപക്ഷി തേടുന്നു'; കുരുതിയിലെ ഗാനം പുറത്ത്, ഏറ്റെടുത്ത് ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 9th August 2021, 7:09 pm

കൊച്ചി: മനു വാര്യരിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് കുരുതി. ആമസോണ്‍ പ്രൈമില്‍ റിലീസാകുന്ന ചിത്രത്തിലെ ആദ്യ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.

യൂട്യൂബില്‍ റിലീസ് ചെയ്ത ഗാനം നിമിഷങ്ങള്‍ക്കുള്ളില്‍ ആയിരക്കണക്കിന് പേരാണ് കണ്ടത്. മണ്‍കൂടില്‍ എന്‍ ഓര്‍മ്മപക്ഷി തേടുന്നു എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്.

കേശവ് വിനോദ് ആലപിച്ച ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ജേക്ക്‌സ് ബിജോയിയാണ്. റഫീക് അഹമ്മദിന്റേതാണ് വരികള്‍. അനീഷ് പിള്ളയാണ് ചിത്രത്തിന്റെ കഥയെഴുതിയിരിക്കുന്നത്.

പൃഥ്വിരാജിനെ കൂടാതെ മുരളി ഗോപി, റോഷന്‍ മാത്യു, ശ്രിന്ദ, ഷൈന്‍ ടോം ചാക്കോ, മാമുക്കോയ, മണികണ്ഠന്‍ ആചാരി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

അഭിനന്ദ് രാമാനുജമാണ് ക്യാമറ. എഡിറ്റിങ്ങ് അഖിലേഷ് മോഹന്‍. പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറില്‍ സുപ്രിയ മേനോനാണ് കുരുതി നിര്‍മ്മിക്കുന്നത്. ആഗസ്റ്റ് 11ന് ആമസോണ്‍ പ്രൈമില്‍ ചിത്രം റിലീസ് ചെയ്യും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Kuruthi Song Out