ആറ് ക്ലൈമാക്‌സുമായി കുഞ്ഞിരാമന്റെ കുപ്പായം; മെയ് 3 ന് തിയേറ്ററുകളില്‍
Malayalam Cinema
ആറ് ക്ലൈമാക്‌സുമായി കുഞ്ഞിരാമന്റെ കുപ്പായം; മെയ് 3 ന് തിയേറ്ററുകളില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 17th April 2019, 11:16 am

കോഴിക്കോട്: ആറ് ക്ലൈമാക്‌സുകളുമായി കുഞ്ഞിരാമന്റെ കുപ്പായം തിയേറ്ററുകളിലേക്ക്. ആരാം എന്റര്‍ടൈം മെന്റും സെഞ്ച്വറി വിഷ്വല്‍ മീഡിയയും ചേര്‍ന്നൊരുക്കി സിദ്ദീഖ് ചേന്ദമംഗല്ലൂര്‍ സംവിധാനം ചെയ്യുന്ന ചിത്രം മേയ് 3 ന് തിയേറ്ററുകളില്‍ എത്തും.

ഇത് വരെ സിനിമാ ലോകം ചര്‍ച്ച ചെയ്യാത്ത കഥയാണ് കുഞ്ഞിരാമന്റെ കുപ്പായമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. എന്തിനാണ് മതം മാറിയത്? ആരാണ് മതം മാറ്റിയത്. ആരാണ് മതം മാറ്റിയത്? പ്രണയിച്ചാല്‍ മതം മാറ്റണമെന്നുണ്ടോ? മതം മാറിയാല്‍ ലഭിക്കുന്ന നേട്ടമെന്ത് തുടങ്ങി നിരവധി ചോദ്യങ്ങളിലൂടെയാണ് സിനിമ കടന്നുപോകുന്നതെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

തലൈവാസല്‍ വിജയ്, മേജര്‍ രവി, ശ്രീരാമന്‍, സജിതാ മഠത്തില്‍ , ലിന്റാ കുമാര്‍, ഗിരിധര്‍, അശോക് മഹീന്ദ്ര എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പി കെ ഗോപിയുടെ വരികള്‍ക്ക് സിറാജ് സംഗീതം ചെയ്യുന്ന ചിത്രത്തില്‍ സിതാരാ കൃഷ്ണകുമാര്‍, മഖ്ബൂല്‍ മന്‍സൂര്‍ എന്നിവരാണ് ഗാനമാലപിച്ചത്.

DoolNews Video