എഡിറ്റര്‍
എഡിറ്റര്‍
മലപ്പുറം കുഞ്ഞാലിക്കുട്ടിക്കൊപ്പം; വിജയം 1,71,038 വോട്ടിന്റെ ലീഡുമായി
എഡിറ്റര്‍
Monday 17th April 2017 12:09pm

 

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിക്ക് വിജയം. ഇ അഹമ്മദിന്റെ ലീഡ് നിലനിര്‍ത്താനായില്ലെങ്കിലും
1,71,038 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം.

5,15,325 വോട്ടുകളാണ് കുഞ്ഞാലിക്കുട്ടിക്ക് മണ്ഡലത്തില്‍ ലഭിച്ചത്. രണ്ടാമതത്തെത്തിയ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ബി ഫൈസലിന് 3,44,287 വോട്ടുകളാണ് ലഭിച്ചത്.

നേട്ടമുണ്ടാക്കാന്‍ കഴിയാതെപോയ ബി.ജെ.പിയ്ക്ക് മണ്ഡലത്തില്‍ 65,662 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.


Also read വിവാഹത്തിന് പോത്തിറച്ചി വിളമ്പാന്‍ അനുമതി തരണമെന്ന അപേക്ഷയുമായി ദാദ്രിയിലെ മുസ്‌ലിം കുടുംബം പൊലീസ് സ്റ്റേഷനില്‍ 


71.33 ശതമാനം വോട്ടായിരുന്നു മണ്ഡലത്തില്‍ രേഖപ്പെടുത്തിയിരുന്നത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് കുഞ്ഞാലിക്കുട്ടി ലീഡ് നിലനിര്‍ത്തിയത്.

നാലാം സ്ഥാനത്ത് നോട്ടയാണെ പ്രത്യേകതയുമുണ്ട് മലപ്പുറത്തെ ഫലപ്രഖ്യാപനത്തില്‍. 4098 വോട്ടുകളാണ് നോട്ടയ്ക്ക് ലഭിച്ചത്.
വോട്ട് നില:

പികെ. കുഞ്ഞാലിക്കുട്ടി: 275576

എം.ബി.ഫൈസല്‍: 344287

എന്‍. ശ്രീപ്രകാശ്: 65662

Advertisement