എഡിറ്റര്‍
എഡിറ്റര്‍
മലപ്പുറം ഉപതെരഞ്ഞെടുപ്പ്: പി.കെ കുഞ്ഞാലിക്കുട്ടി യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായേക്കും; പ്രഖ്യാപനം ഇന്ന്
എഡിറ്റര്‍
Wednesday 15th March 2017 7:48am

മലപ്പുറം: ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയെ മലപ്പുറത്തെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി ഇന്ന് പ്രഖ്യാപിച്ചേക്കും. പാണക്കാട്ട് ചേരുന്ന മുസ്ലീംലീഗ് പ്രവര്‍ത്തകസമിതി യോഗവും പാര്‍ലമെന്ററി ബോര്‍ഡും സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി അംഗീകരിക്കും. ഇതിന് മുന്നോടിയായി ചൊവാഴ്ച കോണ്‍ഗ്രസ് നേതാക്കളുമായി ലീഗ് നേതൃത്വം ചര്‍ച്ചനടത്തിയിരുന്നു.

കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ഥിത്വം ഏറ്റവും ഉചിതമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടി സ്ഥാനാര്‍ഥിയാകുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന തരത്തില്‍ വരുന്ന പ്രചാരണം ശരിയല്ലെന്ന് ഉമ്മന്‍ചാണ്ടി തന്നെ വ്യക്തമാക്കിയിരുന്നു. ഇ. അഹമ്മദിന് പകരം ദേശീയ നേതൃത്വത്തില്‍ ലീഗിന്റെ മുഖമായി കുഞ്ഞാലിക്കുട്ടി വരുന്നതാണ് മെച്ചമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു.

തദ്ദേശതിരഞ്ഞെടുപ്പുമുതല്‍ കോണ്‍ഗ്രസും ലീഗും തമ്മില്‍ പ്രാദേശികാടിസ്ഥാനത്തില്‍ പ്രശ്നങ്ങളുണ്ട്. ഇത് പറഞ്ഞവസാനിപ്പിക്കുന്നതിന് കൂടിയായിരുന്നു കോണ്‍ഗ്രസ് – ലീഗ് യോഗം. നിയസമസഭാ തിരഞ്ഞെടുപ്പിലും ഇരു പാര്‍ട്ടികളും തമ്മിലുള്ള അഭിപ്രായവ്യത്യാസം പുറത്തുവന്നിരുന്നു. പ്രാദേശിക നേതാക്കളുമായി സംസാരിച്ച് അകല്‍ച്ച ഇല്ലാതാക്കാനും തിരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി നീങ്ങാനും യോഗം തീരുമാനിച്ചു.


Also Read: നീതിക്കായി കൈകോര്‍ത്ത് കേരളം; മിഷേലിന്റെ മരണത്തില്‍ കുടുംബത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തുടനീളം പ്രതിഷേധ കൂട്ടായ്മകള്‍


ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, ആര്യാടന്‍ മുഹമ്മദ്, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി.എ. മജീദ്, ടി.വി. ഇബ്രാഹിം, മുഹമ്മദ് കുഞ്ഞി, എ.പി. അനില്‍കുമാര്‍, വി.വി. പ്രകാശ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

അതസമയം, മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാവാന്‍ അന്തരിച്ച ഇ.അഹമ്മദിന്റെ മകള്‍ ഫൗസിയ ഷര്‍സാദും രംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫൗസിയ ഇതിന് സമ്മതം മൂളിയെന്നും ഫൗസിയയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ മ്ുസ്ലീം ലീഗിലെ ഒരു വിഭാഗം ശ്രമം തുടങ്ങിയതായും വാര്‍ത്തകളുണ്ട്.

Advertisement