ചാക്കോച്ചന് ഇന്ന് 45ാം പിറന്നാള്‍; ജന്മദിനാശംസകള്‍ നേര്‍ന്ന് മലയാള സിനിമാ ലോകം
Malayalam Cinema
ചാക്കോച്ചന് ഇന്ന് 45ാം പിറന്നാള്‍; ജന്മദിനാശംസകള്‍ നേര്‍ന്ന് മലയാള സിനിമാ ലോകം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 2nd November 2021, 10:25 am

മലയാള സിനിമയില്‍ ഒരു കാലത്ത് ചോക്ലേറ്റ് നായകനായി തിളങ്ങുകയും പിന്നീട് ഒരു ഇടവേളയ്ക്ക് ശേഷം വ്യത്യസ്തമാര്‍ന്ന നിരവധി കഥാപാത്രങ്ങളിലൂടെ വീണ്ടും സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുകയും ചെയ്ത താരമാണ് കുഞ്ചാക്കോ ബോബന്‍. മലയാളികളുടെ സ്വന്തം ചാക്കോച്ചന്റെ 45ാം ജന്മദിനമാണ് ഇന്ന്. നിരവധി പേരാണ് താരത്തിന് ആശംസകള്‍ അറിയിച്ച് എത്തുന്നത്.

മഞ്ജു വാര്യര്‍, ജയസൂര്യ, പൃഥ്വിരാജ്, ടൊവിനോ തോമസ്, നവ്യ നായര്‍, നിവിന്‍ പോളി, അജു വര്‍ഗീസ്, രമേഷ് പിഷാരടി തുടങ്ങി നിരവധി പേരാണ് താരത്തെ ആശംസകള്‍ അറിയിച്ചത്.

ചാക്കോച്ചനൊപ്പം ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് നിങ്ങള്‍ മസിലിലല്ല മനസിലാണ് എന്നായിരുന്നു പിഷാരടി കുറിച്ചത്. മനുഷ്യര്‍ക്കിടയിലെ ലിമിറ്റഡ് എഡിഷന്‍. പ്രിയപ്പെട്ട ചാക്കോച്ചന് പിറന്നാള്‍ ആശംസകള്‍ എന്നും പിഷാരടി കുറിച്ചു.

Happiest of Birthdays to the gentlest of gentlemen !!! Love you always Chackochaaa എന്നായിരുന്നു മഞ്ജു വാര്യരുടെ കമന്റ്.

എനിക്ക് അറിയാവുന്ന, ഏറ്റവും സന്തുഷ്ടരായ ആളുകളില്‍ ഒരാള്‍. നിരന്തരം സ്വയം വിലയിരുത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്ന വ്യക്തി. നിങ്ങളിലെ പോസിറ്റിവിറ്റിയിലൂടെ ഞങ്ങളെ എല്ലാവരെയും പുഞ്ചിരിപ്പിക്കുന്നത് ഇനിയും തുടരുക, എന്നായിരുന്നു ടൊവിനോ കുറിച്ചത്.

ഫാസില്‍ സംവിധാനം ചെയ്ത ‘ധന്യ’യെന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് കുഞ്ചാക്കോ ബോബന്‍ മലയാള സിനിമയില്‍ എത്തുന്നത്. കുഞ്ചാക്കോ ബോബന്റെ പിതാവ് ബോബന്‍ കുഞ്ചാക്കോയായിരുന്നു 1981ല്‍ ‘ധന്യ’ നിര്‍മിച്ചത്.

1997ല്‍ ഫാസിലിന്റെ തന്നെ സംവിധാനത്തിലൊരുങ്ങിയ അനിയത്തിപ്രാവില്‍ നായകനായി എത്തിയ കുഞ്ചാക്കോ ബോബന്‍ ആ ഒരൊറ്റ ചിത്രത്തിലൂടെ സൂപ്പര്‍താരമായി മാറുകയായിരുന്നു. തുടര്‍ന്നങ്ങോട്ട് നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാനും ചാക്കോച്ചന് സാധിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highligh: Kunjacko Boban Birthday