സൗത്ത് ഇന്ത്യയിലെ വിലകൂടിയ ലേഡി സൂപ്പര്‍ സ്റ്റാറിനെയല്ല ഞാന്‍ അപ്പോള്‍ കണ്ടത്; നയന്‍സിനെക്കുറിച്ച് കുഞ്ചാക്കോ ബോബന്‍ പറയുന്നു
Entertainment
സൗത്ത് ഇന്ത്യയിലെ വിലകൂടിയ ലേഡി സൂപ്പര്‍ സ്റ്റാറിനെയല്ല ഞാന്‍ അപ്പോള്‍ കണ്ടത്; നയന്‍സിനെക്കുറിച്ച് കുഞ്ചാക്കോ ബോബന്‍ പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 8th December 2020, 12:11 pm

നയന്‍താരയും കുഞ്ചാക്കോ ബോബനും പ്രധാനവേഷങ്ങളില്‍ എത്തുന്ന ചിത്രമാണ് നിഴല്‍. അപ്പു എന്‍.ഭട്ടതിരിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ അണിയറവാര്‍ത്തകളും നടീ നടന്‍മാരുടെ അനുഭവങ്ങളുമാണ് പുറത്തുവരുന്നത്.

ഇപ്പോള്‍ കുഞ്ചാക്കോ ബോബന്‍ നയന്‍താരയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സിനിമാലോകത്ത് ചര്‍ച്ച. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗിസിനോടാണ് കുഞ്ചാക്കോ മനസ്സു തുറന്നത്. നയന്‍താരയെപോലെ ശക്തമായ സ്ത്രീകഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ കഴിവുള്ള അഭിനേത്രിയില്‍ മാത്രമേ നിഴലിലെ കഥാപാത്രം ഭദ്രമായിരിക്കൂ എന്ന് കഥ കേട്ടു കഴിഞ്ഞപ്പോള്‍ തോന്നിയിരുന്നുവെന്നാണ് കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്.

ഭാര്യ പ്രിയ ഉണ്ടാക്കിക്കൊണ്ടു വന്ന ഭക്ഷണമെല്ലാം ലൊക്കേഷനില്‍ ഒരുമിച്ചിരുന്നു കഴിച്ചുവെന്നും അപ്പോള്‍ താന്‍ കണ്ടത് സൗത്ത് ഇന്ത്യയിലെ വിലകൂടിയ സൂപ്പര്‍സ്റ്റാറിനെയല്ല തനി മലയാളിയെ ആയിരുന്നുവെന്നും കുഞ്ചാക്കോ പറയുന്നു.

സൗത്ത് ഇന്ത്യയില്‍ തിരക്കുള്ള താരമായി നിറഞ്ഞു നില്‍ക്കുമ്പോഴും മലയാളത്തിലേക്കുള്ള ക്ഷണം സ്വീകരിച്ച് നയന്‍താര എത്തിയതില്‍ സന്തോഷമുണ്ടെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

പലതരത്തിലുള്ള പ്രതിസന്ധികളെ വകഞ്ഞുമാറ്റിയുള്ള യാത്രയിലൂടെയാണ് നയന്‍താര ലേഡിസൂപ്പര്‍സ്റ്റാര്‍ ആയത്. സിനിമയോടും അഭിനയത്തോടും തികഞ്ഞ ആത്മാര്‍ത്ഥതയോടെയാണ് അവര്‍ ഇടപെടുന്നത്. ജോലിയിലുള്ള കൃത്യമായ പ്ലാനിങ്ങും അതിശയിപ്പിക്കുന്നതാണ്, കുഞ്ചാക്കോ പറഞ്ഞു.

മലയാളത്തിലേക്ക് മടങ്ങിയെത്തിയ പ്രിയനടിയുടെ അഭിനയവിശേഷങ്ങള്‍ പ്രേക്ഷകര്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ടതാണെന്നും നയന്‍താര യഥാര്‍ത്ഥത്തില്‍ ലേഡിസൂപ്പര്‍സ്റ്റാര്‍ തന്നെയാണെന്നും ആരാധകര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെക്കുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kunchocko Boban share experience about Nayanthara