ഫോണ്‍ വിളിച്ചാല്‍ നിനക്ക് എടുത്താലെന്താ? ജോര്‍ദാനിലുള്ള രാജുമോന്‍ വരെ ഫോണെടുത്തല്ലോ; ആസിഫ് അലിയോട് കുഞ്ചാക്കോ ബോബന്‍
Malayalam Cinema
ഫോണ്‍ വിളിച്ചാല്‍ നിനക്ക് എടുത്താലെന്താ? ജോര്‍ദാനിലുള്ള രാജുമോന്‍ വരെ ഫോണെടുത്തല്ലോ; ആസിഫ് അലിയോട് കുഞ്ചാക്കോ ബോബന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 1st April 2020, 11:01 pm

കൊച്ചി: ലോക്ഡൗണില്‍ പരസ്പരം ട്രോളി നടന്‍മാരായ ആസിഫ് അലിയും കുഞ്ചാക്കോ ബോബനും. കഴിഞ്ഞ ദിവസം ചാക്കോച്ചന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കൊറോണ വൈറസ് ജാഗ്രതാസന്ദേശം പകര്‍ന്ന ചിത്രത്തില്‍ ആസിഫ് അലിയെ കണ്ടില്ലല്ലോയെന്ന് ആരാധകരില്‍ പലരും ചോദിച്ചിരുന്നു.

പോസ്റ്റിന് താഴെ ഒടുവില്‍ ആസിഫ് തന്നെ പോസ്റ്റിനു ചുവടെ കമന്റുമായെത്തി. ‘സോറി ചാക്കോച്ചാ, ഞാന്‍ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണ് എന്നായിരുന്നു ആസിഫിന്റെ കമന്റ്.

എന്നാല്‍ ഫോണ്‍ വിളിച്ചാല്‍ എടുക്കാത്ത ആസിഫിന് ഇതിനൊക്കെ മറുപടി അയയ്ക്കാമല്ലേയെന്നു ചോദിച്ചായിരുന്നു ചാക്കോച്ചന്റെ മറുപടി.

ജോര്‍ദാനില്‍ കിടക്കുന്ന രാജുമോന്‍ വരെ (പൃഥ്വിരാജ്) ഫോണെടുത്തുവെന്നും ചാക്കോച്ചന്‍ പറഞ്ഞു.

ഒരു സിനിമാപ്രേമിയൊരുക്കിയ കാരിക്കേച്ചര്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ കുഞ്ചാക്കോ ബോബനടക്കമുള്ളവര്‍ പങ്കുവെച്ചിരുന്നു. കാരിക്കേച്ചര്‍ ഇതിനോടകം വൈറലായിട്ടുമുണ്ട്.

ഈ താരങ്ങളെ പോലെ തന്നെ എല്ലാവരും വീട്ടില്‍ തന്നെയിരിക്കൂ ലോകത്തെ സംരക്ഷിച്ച് സൂപ്പര്‍ ഹീറോകളാകൂ എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് ചാക്കോച്ചന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

കാരിക്കേച്ചറില്‍ ഒരു വീടിന്റെ ഉമ്മറത്ത് മലയാള സിനിമയിലെ മുന്‍നിര നായക നടന്മാര്‍ എല്ലാം ഒത്തുകൂടുമ്പോള്‍ മമ്മൂട്ടി, മോഹന്‍ലാല്‍,സുരേഷ് ഗോപി, ജയറാം, ദിലീപ്, ജയസൂര്യ, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, നിവിന്‍ പോളി, ടൊവിനോ തോമസ്, ദുല്‍ഖര്‍ സല്‍മാന്‍, ഉണ്ണി മുകുന്ദന്‍ എന്നിവരെയെല്ലാം കാണുവാന്‍ സാധിക്കും.

WATCH THIS VIDEO: