ഡാന്‍സ് ചെയ്യുന്നതിന് മുമ്പ് നാട്ടുകാരോട് ക്ഷമ ചോദിച്ചിരുന്നു, ചുറ്റും ഒന്നും നോക്കാതെയാണ് സ്റ്റെപ്പിട്ടത്: കുഞ്ചാക്കോ ബോബന്‍
Entertainment news
ഡാന്‍സ് ചെയ്യുന്നതിന് മുമ്പ് നാട്ടുകാരോട് ക്ഷമ ചോദിച്ചിരുന്നു, ചുറ്റും ഒന്നും നോക്കാതെയാണ് സ്റ്റെപ്പിട്ടത്: കുഞ്ചാക്കോ ബോബന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 2nd August 2022, 11:49 pm

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ന്നാ താന്‍ കേസ് കൊട് എന്ന സിനിമക്കുവേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

കുഞ്ചാക്കോ ബോബന്റെ കഥാപാത്രം ഒരു ചെറിയ പ്രശ്നവുമായി കോടതിയെ സമീപിക്കുന്നതും, തന്റെ കേസ് വാദിക്കാന്‍ ശ്രമിക്കുന്നതുമാണ് ന്നാ താന്‍ കേസ് കൊട് എന്ന സിനിമയുടെ പ്രമേയമെന്നാണ് സൂചന.

സിനിമയിലെ ദേവദൂതര്‍ പാടി എന്ന ഗാനവും അതിലെ കുഞ്ചാക്കോ ബോബന്റെ ഡാന്‍സും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇപ്പോഴിതാ അത്രയും ജനങ്ങളുടെ ഇടയില്‍ ഡാന്‍സ് ചെയ്ത അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് കുഞ്ചാക്കോ ബോബന്‍. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് കുഞ്ചാക്കോ ബോബന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഭയങ്കകര ക്രൗഡിന്റെ ഇടക്കാണ് പോയി ഡാന്‍സ് ചെയ്യേണ്ടിരുന്നതെന്നും. ഒരു ക്ലബ് വാര്‍ഷികവും ഉത്സവവും അതിനിടക്കുള്ള പരിപാടിയൊക്കെയാണ് സിനിമയില്‍ ഉള്ളതെന്നും ആള്‍ക്കാരുടെ ഇടക്ക് പോയിട്ട് താനി സ്റ്റെപ്പ് ഇടണമായിരുന്നെനുമാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്. താന്‍ ആദ്യം പോയി അവരോട് പറയും ശരിക്കും താന്‍ ഇങ്ങനെയല്ല ഡാന്‍സ് ചെയ്യുന്നതെന്നും, ക്ഷമിക്കണമെന്നു പറഞ്ഞു എന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.


‘ഭയങ്കകര ക്രൗഡിന്റെ ഇടക്കാണ് പോയി ഡാന്‍സ് ചെയ്യേണ്ടത്. ഒരു ക്ലബ് വാര്‍ഷികവും ഉത്സവവും.. അതിനിടക്കുള്ള പരിപാടിയൊക്കെയാണ്. അപ്പൊ ആള്‍ക്കാരുടെ ഇടക്ക് പോയിട്ട് ഞാനീ സ്റ്റെപ്പ് ഇടണം. അപ്പൊ ഞാന്‍ ആദ്യം പോയി അവരോട് പറയും ശരിക്കും ഞാന്‍ ഇങ്ങനെയല്ല ഡാന്‍സ് ചെയ്യുന്നത്, ക്ഷമിക്കണം എന്ന് അവരോട് പറഞ്ഞാണ് അത് ചെയ്തത്.

തട്ടത്തിന്‍ മറയത്തില്‍ പറയുന്നത് പോലെ ചുറ്റുമുളളതൊന്നും ഞാന്‍ ശ്രദ്ധിച്ചിട്ടില്ല. ഇത് മാത്രം നോക്കിയുള്ളൂ. അല്ലെങ്കില്‍ എനിക്ക് കോണ്‍സെന്‍ട്രേറ്റ് ചെയ്യാന്‍ പറ്റില്ല. ഇതിന്റെയെല്ലാം കാരണം ആ രതീഷ് പൊതുവാള്‍ എന്ന് പറയുന്ന സംവിധായകനാണ്.,’ കുഞ്ചാക്കോ ബോബന്‍ പറയുന്നു.

ബേസില്‍ ജോസഫ്, ഉണ്ണിമായ എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഗായത്രി ശങ്കറാണ് ചിത്രത്തിലെ നായിക.
ഗാനരചന-വൈശാഖ് സുഗുണന്‍, സംഗീതം-ഡോണ്‍ വിന്‍സെന്റ്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍- അരുണ്‍ സി. തമ്പി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബെന്നി കട്ടപ്പന, പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ് വിപിന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ജ്യോതിഷ് ശങ്കര്‍, മേക്കപ്പ് ഹസ്സന്‍ വണ്ടൂര്‍, വസ്ത്രാലങ്കാരം- മെല്‍വി ജെ, സ്റ്റില്‍സ്- സാലു പേയാട്, പരസ്യകല- ഓള്‍ഡ് മോങ്ക്സ്, സൗണ്ട്- വിപിന്‍ നായര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ -സുധീഷ് ഗോപിനാഥ്, ഫിനാന്‍സ് കണ്‍ട്രോളര്‍- ജോബീസ് ആന്റണി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ജംഷീര്‍ പുറക്കാട്ടിരി.

Content Highlight : Kunchakko boban shares the shooting experience of viral dance in  nna thaan case kodu movie