ലാല്‍ജോസും കുഞ്ചാക്കോ ബോബനും വീണ്ടും
Mollywood
ലാല്‍ജോസും കുഞ്ചാക്കോ ബോബനും വീണ്ടും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 26th April 2018, 11:43 am

കൊച്ചി: ലാല്‍ജോസും ചാക്കോച്ചനും ഒന്നിക്കുമ്പോള്‍ ഏറെ പ്രതീക്ഷ കുടുംബ പ്രേക്ഷകര്‍ക്കാണ്. ഗ്രാമീണതയും നന്മയുമുള്ള ഫാമിലി ചിത്രങ്ങളാണ് ഇവരുടെ കൂട്ടില്‍ പിറന്നിട്ടുള്ളത്. അത്തരത്തില്‍ മറ്റൊരു ചിത്രത്തിനായി വീണ്ടുമൊന്നിക്കാനുള്ള ഒരുക്കത്തിലാണ് ഇരുവരുമിപ്പോള്‍.

ഇരുവരുടെയും ഫാമിലി ഹിറ്റ് ചിത്രങ്ങളായ പുള്ളിപ്പുലിയും ആട്ടിന്‍കുട്ടിയും എല്‍സമ്മ എന്ന ആണ്‍കുട്ടി എന്നിവയുടെ തിരക്കഥാകൃത്തായ സിന്ധുരാജ് തന്നെയാണ് പുതിയ ചിത്രത്തിന് വേണ്ടിയും എഴുതുന്നുത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം നിര്‍മ്മിക്കുന്നത് ഷെബിന്‍ ബെക്കറാണ്. പുതുമുഖമാണ് നായിക. ജൂലായ് അവസാനം ഷൂട്ടിംഗ് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. കണ്ണൂരിലും പരിസരത്തുമായിരിക്കും പ്രധാന ലൊക്കേഷന്‍.

ലാല്‍ജോസും തിരക്കഥാകൃത്ത് സിന്ധുരാജും വീണ്ടുമൊന്നിക്കുന്നു എന്ന നിലയിലും പ്രേക്ഷകര്‍ക്ക് സന്തോഷം പകരുന്നതാണ് പുതിയ ചിത്രം. ഒന്നിച്ചപ്പോഴൊക്കെ ഹിറ്റുകള്‍ പിറന്ന കൂട്ടുകെട്ടാണ് ഇരുവരുടെയും. ദിലീപ് നായകനായ മുല്ലയാണ് ഇരുവരും ഒന്നിച്ച ആദ്യ ചിത്രം. എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെയും പുള്ളിപ്പുലിയും ആണ്‍കുട്ടിയിലുടെയും കൂട്ട് ആവര്‍ത്തിച്ചു. സിന്ധുരാജ് ആവസാനം തിരക്കഥയെഴുതിയത് മോഹന്‍ലാലിന്റെ “മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍” എന്ന ചിത്രത്തിന് വേണ്ടിയാണ്.