എഡിറ്റര്‍
എഡിറ്റര്‍
മഹാബലി അഹങ്കാരിയെന്ന് കുമ്മനം; വാമനനെ ഇങ്ങോട്ട് കുമ്മനടിക്കേണ്ടെന്ന് സോഷ്യല്‍മീഡിയ
എഡിറ്റര്‍
Tuesday 5th September 2017 1:02pm

 

കോഴിക്കോട്: മഹാബലിയെ അഹങ്കാരിയായി ചിത്രീകരിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഓണാശംസകള്‍ നേര്‍ന്നു കൊണ്ടുള്ള ഫേസ്ബുക്ക് പോസറ്റിലാണ് കുമ്മനം മാവേലിയെ അഹങ്കാരിയെന്ന് വിശേഷിപ്പിച്ചത്. പോസ്റ്റിനു കീഴില്‍ നിരവധിയാളുകളാണ് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.


Also Read ‘ഇത്തവണ യോഗം യോഗിയ്ക്ക്’; വാമന ജയന്തി ആശംസിച്ച് യോഗി ആദിത്യനാഥിന്റെ പോസ്റ്റ്; പൊങ്കാലയിട്ട് മലയാളികള്‍


‘വാമനന്റെ ഇടപെടലോടെ അഹങ്കാരം ശമിച്ച ബലി ദേവേന്ദ്രന് സമനായി അനശ്വരനാവുകയായിരുന്നു.’ എന്നാണ് കുമ്മനം പോസ്റ്റില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ഓണം വാമന ജയന്തിയായി ആഘോഷിക്കണമെന്ന നിലപാടായിരുന്നു സംഘപരിവാറുകള്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ കേരളത്തില്‍ നിന്നുയര്‍ന്ന കടുത്ത വിമര്‍ശനങ്ങളെത്തുടര്‍ന്ന് നിലപാടില്‍ മലക്കം മറിയുകയായിരുന്നു ആര്‍.എസ്.എസ് നേതാക്കള്‍.

ആര്‍.എസ്.എസ് മുഖപത്രമായ കേസരി കഴിഞ്ഞ ഓണത്തിനു വാമനന്റെ ചിത്രം കവര്‍പേജായി നല്‍കിയിരുന്നു. ഇതിനു പിന്നാലെ അമിത് ഷാ വാമനജയന്തി ആശംസിച്ച് രംഗത്തെത്തിയിരുന്നു. ഇത്തവണ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും വാമന ജയന്തി ആശംസകളായിരുന്നു നേര്‍ന്നിരുന്നത്.


Dont Miss: ചരിത്രം കുറിച്ച് എസ്.എഫ്.ഐ; രാജസ്ഥാനില്‍ സംഘപരിവാറിനെ തൂത്തെറിഞ്ഞ് 21 ഇടത്ത് തകര്‍പ്പന്‍ ജയം


സ്വയം സമര്‍പ്പിതമായ മഹാബലിയുടെ ത്യാഗോജ്ജലമായ ഭരണനാളുകള്‍ നമ്മുടെ ഭരണാധികാരികള്‍ക്ക് പ്രചോദനവും പ്രേരണയുമാകട്ടെയെന്നും മാവേലി പ്രജാക്ഷേമ തല്‍പ്പരനായിരുന്നെന്നും കുമ്മനത്തിന്റെ പോസ്റ്റില്‍ പറയുന്നുണ്ടെങ്കിലും അഹങ്കാരിയാണെന്ന പരാമര്‍ശത്തിലൂടെ വാമനനെ കേരളത്തിലേക്ക് ഒളിച്ച് കടത്തുകയാണെന്നാണ് പോസ്റ്റിനു കമന്റുമായെത്തിയവര്‍ പറയുന്നത്.

വളച്ചുകെട്ടില്ലാതെ വാമന ജയന്തിയാശംസകള്‍ പറഞ്ഞാല്‍ പോരെയെന്നും, കുമ്മനത്തിനും ശിഷ്യര്‍ക്കും വാമന ജയന്തിയാശംസകളും മലയാളികള്‍ക്ക് ഓണാശംസകളും നേര്‍ന്ന് നിരവധിപേര്‍ കമന്റ് ബോക്‌സില്‍ എത്തിയിട്ടുണ്ട്.

Advertisement