എഡിറ്റര്‍
എഡിറ്റര്‍
ചെന്നിത്തലുടെ കീഴില്‍ കോണ്‍ഗ്രസിന്റെ ശവപ്പെട്ടി ചുമന്നുള്ള യാത്രയ്ക്ക് സമയമായി: കുമ്മനം രാജശേഖരന്‍
എഡിറ്റര്‍
Thursday 5th October 2017 7:49pm

 

തലശേരി: ബി.ജെ.പിയുടെ ജനരക്ഷായാത്രയെ പരിഹസിച്ച് രംഗത്തെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ചെന്നിത്തലുടെ കീഴില്‍ കോണ്‍ഗ്രസിന്റെ ശവപ്പെട്ടി ചുമന്നുള്ള യാത്രയ്ക്ക് സമയമായെന്ന് കുമ്മനം പറഞ്ഞു.


Also Read: ഫേസ്ബുക്കിലൂടെ തെറിവിളിച്ചയാളെ നേരില്‍ കണ്ടു സുഹൃത്താക്കി; സോഷ്യല്‍മീഡിയയില്‍ വൈറലായി പ്രവാസി യുവാക്കള്‍


നേരത്തെ ജനരക്ഷാത്രയുടെ തലശേരിയിലെ പരിപാടികള്‍ ഒഴിവാക്കി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മടങ്ങിയതിനെതിരെയായിരുന്നു ചെന്നിത്തലയുടെ പരിഹാസം. അമിത് ഷാ പിന്‍മാറിയതോടെ കുമ്മനം രാജശേഖരന്റെ ജനരക്ഷായാത്ര വിലാപയാത്രയായി മാറിയെന്നായിരുന്നു ചെന്നിത്തല പറഞ്ഞിരുന്നത്.

ഇതിനു മറുപടിയായാണ് യാത്രയുടെ തലശേരിയിലെ പൊതുസമ്മേളനത്തില്‍ കുമ്മനം വിലാപയാത്ര പരാമര്‍ശത്തിന് മറുപടി നല്‍കിയത്. ചെന്നിത്തലുടെ കീഴില്‍ കോണ്‍ഗ്രസിന്റെ ശവപ്പെട്ടി ചുമന്നുള്ള യാത്രയ്ക്ക് സമയമായെന്ന് പറഞ്ഞ കുമ്മനം സി.പി.ഐ.എമ്മും കോണ്‍ഗ്രസും അനിയന്‍ ബാവയേയും ചേട്ടന്‍ ബാവയേയും പോലെയാണെന്നും കൂട്ടിച്ചേര്‍ത്തു.


Dont Miss: ‘കുമ്മനത്തെ തേച്ച് അമിത് ഷാ മുങ്ങി’; ജനരക്ഷാ യാത്രയെ ചാകരയാക്കി ട്രോളന്മാര്‍; ട്രോളുകള്‍ കാണം


നേരത്തെ ജനരക്ഷായാത്രയുടെ ആദ്യദിനത്തിലെ പരിപാടിയില്‍ പങ്കെടുത്ത അമിത് ഷാ മൂന്നാം ദിവസത്തെ പരിപാടികള്‍ ഒഴിവാക്കി ദല്‍ഹിയിലേക്ക് തിരിക്കുകയായിരുന്നു. ഒഴിച്ച് കൂടാനാവാത്ത തിരക്കുകള്‍ കാരണമാണ് മടക്കമെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്. എന്നാല്‍ ജാഥയില്‍ ജനപങ്കാളിത്തം കുറവായതാണ് അമിത് ഷായുടെ മടക്കത്തിനു കാരണമെന്നാണ് വിമര്‍ശനങ്ങള്‍.

Advertisement