കുമ്പളങ്ങി നൈറ്റ്‌സിലെ ലൊക്കേഷന്‍ കാഴ്ചകള്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍, വീഡിയോ
Mollywood
കുമ്പളങ്ങി നൈറ്റ്‌സിലെ ലൊക്കേഷന്‍ കാഴ്ചകള്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍, വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 11th April 2019, 11:07 pm

കുമ്പളങ്ങി നൈറ്റ്‌സിലെ രസകരമായ ലൊക്കേഷന്‍ കാഴ്ചകള്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. നാലര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ചിത്രത്തിലെ പല പ്രധാന രംഗങ്ങളുടേയും ചിത്രീകരണമുണ്ട്.

ശ്യാം പുഷ്‌കറും ദിലീഷ് പോത്തനും ചേര്‍ന്ന് എഴുതി മധു സി നാരായണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ഫഹദ് ഫാസില്‍, ശ്രീനാഥ് ഭാസി, അന്നാ ബെന്‍, ഷെയിന്‍ നിഗം, ഗ്രേസ് ആന്റണി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഫഹദ്- നസ്രിയ, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവരടങ്ങിയ സംഘമാണ് കുമ്പളങ്ങി നൈറ്റ്‌സ് നിര്‍മ്മിച്ചത്. ഫെബ്രുവരി ഏഴിന് റിലീസ് ചെയ്ത കുമ്പളങ്ങി നൈറ്റ്‌സ് രണ്ട് മാസം പിന്നിടുമ്പോഴും പ്രധാന കേന്ദ്രങ്ങളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.