കെ.ടി.എം 125 ഡ്യൂക്ക് ബുക്കിംഗ് തുടങ്ങി; അടുത്തമാസം വിപണിയില്‍
Bike
കെ.ടി.എം 125 ഡ്യൂക്ക് ബുക്കിംഗ് തുടങ്ങി; അടുത്തമാസം വിപണിയില്‍
ന്യൂസ് ഡെസ്‌ക്
Thursday, 18th October 2018, 11:32 pm

കെ.ടി.എം 125 ഡ്യൂക്ക് നവംബറില്‍ വിപണിയില്‍ വില്‍പനയ്ക്കെത്തും. മുംബൈ കെ.ടി.എം ഡീലര്‍ഷിപ്പുകള്‍ ബൈക്കിനുള്ള പ്രീ-ബുക്കിംഗ് ആരംഭിച്ചു. ബുക്കിംഗ് തുക 1,000 രൂപ. വരും നാളുകളില്‍ മറ്റു ഡീലര്‍ഷിപ്പുകളും 125 ഡ്യൂക്കിനുള്ള ബുക്കിംഗ് സ്വീകരിക്കും. ഏകദേശം 1.60 ലക്ഷം രൂപ കെ.ടി.എം 125 ഡ്യൂക്കിന് ഓണ്‍റോഡ് വില പ്രതീക്ഷിക്കാം.

2016ലാണ് ബേബി ഡ്യൂക്കിനെ കമ്പനി അവസാനമായി പരിഷ്‌കരിച്ചത്. 390 ഡ്യൂക്കിന്റെ പ്രഭാവം ബേബി ഡ്യൂക്കില്‍ ധാരാളമായി അനുഭവപ്പെടും. പൂര്‍ണ്ണ എല്‍.ഇ.ഡി ഹെഡ്ലൈറ്റും ടി.എഫ്.ടി ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും 390 ഡ്യൂക്കിലേതു തന്നെയായിരിക്കും.


ശ്രേണിയിലെ ഏറ്റവും വിലകൂടിയ ബൈക്കായിരിക്കും 125 ഡ്യൂക്ക്. ലിക്വിഡ് കൂളിംഗ് ശേഷിയുള്ള 124.7 സി.സി ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് ബേബി ഡ്യൂക്കിന്റെ ഹൃദയം. എഞ്ചിന് 15 bhp കരുത്തും 12 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയര്‍ബോക്സ്.

അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും മോണോഷോക്ക് സസ്പെന്‍ഷനും 125 ഡ്യൂക്കിന്റെ മേന്മയാണ്. 300 mm, 230 mm ഡിസ്‌ക്കുകള്‍ ബൈക്കിന്റെ മുന്‍ പിന്‍ ടയറുകളില്‍ ബ്രേക്കിംഗ് നിറവേറ്റും.

വിദേശ വിപണികളില്‍ എത്തുന്ന ബേബി ഡ്യൂക്കില്‍ എ.ബി.എസ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണെങ്കിലും ഇന്ത്യയില്‍ സി.ബി.എസ് സംവിധാനമായിരിക്കും കമ്പനി നല്‍കുക. രാജ്യത്ത് 125 സി.സിയില്‍ താഴെയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് എ.ബി.എസ് നിര്‍ബന്ധമല്ല.