സെക്‌സ് വീഡിയോ ചാറ്റ് പുറത്തായി; തമിഴ്നാട് ബി.ജെ.പി സെക്രട്ടറി രാജിവെച്ചു
national news
സെക്‌സ് വീഡിയോ ചാറ്റ് പുറത്തായി; തമിഴ്നാട് ബി.ജെ.പി സെക്രട്ടറി രാജിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th August 2021, 6:43 pm

ചെന്നൈ: ഒരു സ്ത്രീയുമായുള്ള സെക്‌സ് വീഡിയോ ചാറ്റ് പുറത്തായതിനെ തുടര്‍ന്ന് തമിഴ്നാട് ബി.ജെ.പി സെക്രട്ടറി കെ.ടി. രാഘവന്‍ രാജിവെച്ചു. യൂ ട്യൂബര്‍ മദന്‍ രവിചന്ദ്രനാണ് രാഘവന്റെ വീഡിയോ പുറത്തുവിട്ടത്.

വീഡിയോയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല. പുറത്തുവന്ന വീഡിയോയില്‍ ഒരു സ്ത്രീയുമായുള്ള സംഭാഷണം വ്യക്തമാകുന്നുണ്ട്.

വീഡിയോ പുറത്തുവിട്ട മദന്‍ രവിചന്ദ്രനും ബി.ജെ.പി അംഗമാണ്. കഴിഞ്ഞ വര്‍ഷമാണ് ഇയാള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്.

വീഡിയോ പുറത്തുവിടുന്നതിന് മുന്‍പ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈയെ അറിയിച്ചിരുന്നെന്ന് മദന്‍ രവിചന്ദ്രന്‍ പറഞ്ഞു.

അതേസമയം ആരോപണങ്ങള്‍ തന്നേയും പാര്‍ട്ടിയേയും കരിവാരിത്തേക്കാനാണെന്ന് രാഘവന്‍ പറഞ്ഞു. മുപ്പത് വര്‍ഷമായി ജനങ്ങളെ നിസ്വാര്‍ത്ഥമായി സേവിക്കുന്നയാളാണ് താനെന്നും സത്യം നിയമപരമായി തെളിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ വീഡിയോയുടെ ഉള്ളടക്കത്തെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നെന്നാണ് അണ്ണാമലൈയുടെ വിശദീകരണം. പാര്‍ട്ടിക്കുള്ളില്‍ സ്ത്രീകള്‍ക്ക് സുരക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മറ്റ് നേതാക്കളുടെ വീഡിയോയും പുറത്തുവിടാനുണ്ടെന്നാണ് മദന്‍ പറയുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: KT Raghavan resigns from BJP TN state general secretary post