എഡിറ്റര്‍
എഡിറ്റര്‍
അടിയന്തിരാവസ്ഥ ഒരു ഭൂതകാലമല്ല; അത് തുടരുകയാണ്….
എഡിറ്റര്‍
Tuesday 25th June 2013 8:23pm

അടിയന്തിരാവസ്ഥ ജനാധിപത്യത്തിന്റെ എല്ലാ ആടയാഭരണങ്ങളും അഴിച്ചുവെച്ച് ഇന്ത്യന്‍ ബൂര്‍ഷ്വാസി അതിന്റെ ഫാസിസ്റ്റ് ദംഷ്ട്രകള്‍ ജനങ്ങള്‍ക്ക് നേരെ പുറത്തെടുത്ത കാലമായിരുന്നു. രാജ്യമാകെ തടവറയാക്കപ്പെട്ടകാലം. ജനത മുഴുവന്‍ വിചാരണതടവുകാര്‍ ആക്കപ്പെട്ടകാലം. ആവിഷ്‌കാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും നഷ്ടപ്പെട്ടുപോയ ജനതക്കുമേല്‍ ഭരണകൂടത്തിന്റെ മര്‍ദ്ദകവാഴ്ച തേരോട്ടം നടത്തിയ കാലം.


indiara-gandhi-580
എസ്സേയ്സ് / കെ.ടി കുഞ്ഞിക്കണ്ണന്‍

അടിയന്തിരാവസ്ഥ 38 വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ചുപോയ ഒരു ഭൂതകാല ഭീകരതയുടെ ഓര്‍മ്മ മാത്രമല്ല അതിന്നും തുടരുന്ന ഭരണകൂട ഭീകരതയാണ്. 1975 ജൂണ്‍ 25 അര്‍ദ്ധരാത്രി പെയ്ത് തുടങ്ങുകയും 1977 മാര്‍ച്ച് 21 ന് പെയ്ത് ഒഴിയുകയും ചെയ്ത ഒരു മഹാമാരി എന്ന നിലയിലാണ് പലരും അടിയന്തിരാവസ്ഥയെ അവതരിപ്പിക്കുന്നത്.

Ads By Google

മനുഷ്യാവകാശ ലംഘനങ്ങളുടെയും പീഡനങ്ങളുടെയും 22 മാസക്കാലത്തെ മഹാത്യാഗങ്ങള്‍ക്കുള്ള ഒരു പെന്‍ഷന്‍കൂടി അനുവദിച്ചുകിട്ടിയാല്‍ കാര്യങ്ങള്‍ ഭംഗിയായെന്ന് ചിന്തിക്കുന്ന സംഘവിചാരകന്‍മാരും തീവ്രവിപ്ലവകാരികളുംവരെയുണ്ട്. അവരെല്ലാം ഒരു പോലെ ചരിത്രത്തെ അതിന്റെ നിര്‍ണ്ണയന ശക്തികളുടെ അനിവാര്യമായ ബന്ധങ്ങളില്‍നിന്നും മനസ്സിലാക്കുവാന്‍ വിസമ്മതിക്കുന്നവരാണ്.

അടിയന്തിരാവസ്ഥയെ എതിര്‍ത്തതിന്റെ കണക്ക് പുസ്തകവുമായി ഹിന്ദുത്വവാദികള്‍ മോഡിയെ രാജ്യത്തിന്റെ നായകനായി അവതരിപ്പിക്കുന്ന അസംബന്ധകാലവുമാണിത്. സച്ചിദാനന്ദന്‍ എഴുതിയതുപോലെ ഒരു രാജാവിന്റെയും തല താങ്ങേണ്ടതില്ലാത്ത ഒരു പുതിയ നാണയമുണ്ടാക്കുന്നതിനെക്കുറിച്ചുള്ള ആത്മാന്വേഷണമായിരിക്കണം വിപ്ലവം സ്വപ്നം കാണുന്നവര്‍ക്ക് അടിയന്തിരാവസ്ഥയുടെ സ്മരണ.

ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള മനുഷ്യപ്രയത്‌നങ്ങള്‍ക്ക് ഫൈനാന്‍സ് മൂലധനത്തിന്റെ വ്യാപന താല്‍പര്യങ്ങള്‍ക്കെതിരെ പൊരുതിക്കൊണ്ടേ സഫലമാകാന്‍ കഴിയൂ എന്ന തിരിച്ചറിവ് നല്‍കുന്ന സ്മരണ.

ഭൂതകാലത്തിന്റെ വിദൂരമായ ഒരോര്‍മ്മ മാത്രമായി അടിയന്തിരാവസ്ഥയെ കാണുന്നവര്‍ സമകാലീന ഇന്ത്യന്‍ സാമൂഹ്യസാമ്പത്തിക യാഥാര്‍ത്ഥ്യങ്ങളെതന്നെയാണ് കാണാന്‍ വിസമ്മതിക്കുന്നത്. ഭരണകൂട ഭീകരതയുടെയും നൃശംസതയുടെയും അടിസ്ഥാനം ഫൈനാന്‍സ് മൂലധനത്തിന്റെ എല്ലാറ്റിനും മേല്‍ ആധിപത്യമുറപ്പിക്കാനുള്ള വാഞ്ഛയാണ്.

അടിയന്തിരാവസ്ഥ ജനാധിപത്യത്തിന്റെ എല്ലാ ആടയാഭരണങ്ങളും അഴിച്ചുവെച്ച് ഇന്ത്യന്‍ ബൂര്‍ഷ്വാസി അതിന്റെ ഫാസിസ്റ്റ് ദംഷ്ട്രകള്‍ ജനങ്ങള്‍ക്ക് നേരെ പുറത്തെടുത്ത കാലമായിരുന്നു. രാജ്യമാകെ തടവറയാക്കപ്പെട്ടകാലം. ജനത മുഴുവന്‍ വിചാരണതടവുകാര്‍ ആക്കപ്പെട്ടകാലം. ആവിഷ്‌കാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും നഷ്ടപ്പെട്ടുപോയ ജനതക്കുമേല്‍ ഭരണകൂടത്തിന്റെ മര്‍ദ്ദകവാഴ്ച തേരോട്ടം നടത്തിയ കാലം.

26 രാഷ്ട്രീയ സംഘടനകള്‍ നിരോധിക്കപ്പെട്ടു. മിസയും ഡി.ഐ.ആറും ഉപയോഗിച്ച് ഭരണകൂടത്തിന് അനഭിമതരായ ലക്ഷക്കണക്കിന് രാഷ്ട്രീയ പ്രവര്‍ത്തകരെ തടവിലിട്ടു. ഭരണഘടയുടെ മൗലിക അവകാശങ്ങള്‍ റദ്ദുചെയ്തു. പൗരാവകാശങ്ങളും മനുഷ്യാവകാശങ്ങളും നിഷേധിച്ചു.
doolnews-andoid
അടുത്ത പേജില്‍ തുടരുന്നു

Advertisement