തവനൂരില്‍ കെ.ടി ജലീല്‍ തന്നെ; ഫിറോസ് കുന്നംപറമ്പില്‍ തോല്‍ക്കും; മനോരമ ന്യൂസ് - വി.എം.ആര്‍ അഭിപ്രായസര്‍വേ ഫലം
Kerala Election 2021
തവനൂരില്‍ കെ.ടി ജലീല്‍ തന്നെ; ഫിറോസ് കുന്നംപറമ്പില്‍ തോല്‍ക്കും; മനോരമ ന്യൂസ് - വി.എം.ആര്‍ അഭിപ്രായസര്‍വേ ഫലം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd March 2021, 8:58 pm

കൊച്ചി: തവനൂര്‍ മണ്ഡലത്തില്‍ കെ.ടി ജലീല്‍ തന്നെ വിജയിക്കുമെന്ന് മനോരമ ന്യൂസ് – വി.എം.ആര്‍ അഭിപ്രായസര്‍വേ ഫലം. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ഫിറോസ് കുന്നംപറമ്പില്‍ രണ്ടാം സ്ഥാനത്തും എന്‍.ഡി.എ മൂന്നാം സ്ഥാനത്തും എത്തുമെന്നാണ് സര്‍വേ പറയുന്നത്.

സര്‍വേയിലെ മുഴുവന്‍ ഘടകങ്ങളും കെ.ടി ജലീലിന് അനുകൂലമാണെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്. മനോരമന്യൂസ് – വി.എം.ആര്‍ അഭിപ്രായസര്‍വേ ഫലത്തിന്റെ രണ്ടാംഭാഗമാണ് തിങ്കളാഴ്ച പുറത്തുവിട്ടത്.

മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി ജില്ലകളിലെ ഫലമാണ് രണ്ടാം ദിവസം പുറത്തുവിടുന്നത്. 27000 പേരില്‍ നിന്നാണ് വി.എം.ആര്‍ വിവിധ മണ്ഡലങ്ങളിലായി അഭിപ്രായം ആരാഞ്ഞത്.

സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലെയും ജയസാധ്യതയാണ് പരിശോധിക്കുന്നത്. ബുധനാഴ്ച വരെ നാലു ദിവസങ്ങളിലായാണ് സര്‍വേ ഫലം പുറത്തുവിടുക.

കോഴിക്കോട് ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളും ചുവക്കുമെന്നാണ് അഭിപ്രായ സര്‍വേയില്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.കാസര്‍ഗോഡ് ജില്ലയില്‍ രണ്ട് മണ്ഡലങ്ങളില്‍ എല്‍.ഡി.എഫും രണ്ട് മണ്ഡലങ്ങളില്‍ യു.ഡി.എഫും ഒരു മണ്ഡലത്തില്‍ എന്‍.ഡി.എയും എത്തുമെന്നാണ് സര്‍വേയില്‍ പറഞ്ഞത്. വയനാട് മണ്ഡലത്തില്‍ മുഴുവന്‍ സീറ്റും എല്‍.ഡി.എഫ് നേടുമെന്നും സര്‍വേ പറയുന്നു.

കണ്ണൂരില്‍ 9 മണ്ഡലങ്ങളില്‍ എല്‍.ഡി.എഫും രണ്ട് മണ്ഡലങ്ങളില്‍ യു.ഡി.എഫും വിജയിക്കുമെന്നണ് സര്‍വേ.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: KT Jaleel will win in Thavanur; FIroz Kunnamparambil will lose; Manorama News – VMR poll results Kerala Election 2021